എസ്.സി.പി ഡിസ്‌പെന്‍സറി ജീവനക്കാര്‍ക്ക് ശമ്പളം വൈകും
തിരുവനന്തപുരം: എസ്.സി.പി ഡിസ്‌പെന്‍സറി ജീവനക്കാരുടെ ശമ്പള കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍.
നൂലാമാലകളില്‍പ്പെടുത്തി ശമ്പളം വൈകിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. കഴിഞ്ഞ 10 മാസമായി മുടങ്ങിക്കിടക്കുന്ന കുടിശിക ഓണത്തിന് മുന്‍പ് ലഭിക്കില്ല. സ്പാര്‍ക്ക് വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചതിനാല്‍ ഇനിയും മാസങ്ങള്‍ വൈകുമെന്നാണ് വിവരം. കുടിശിക സ്പാര്‍ക്ക് വഴി വിതരണം ചെയ്യാനാണ് ഫിനാന്‍സ് വകുപ്പില്‍ നിന്ന് ഡയരക്ടറേറ്റിന് ലഭിച്ച നിര്‍ദേശം. തുക അധികമായതിനാല്‍ ചെക്ക് പെയ്‌മെന്റില്‍ ക്ലിയറന്‍സ് വാങ്ങേണ്ടിവരുമെന്നാണ് അധികൃതര്‍ ഇതിന് പറയുന്ന ന്യായം.
ഇതിനായി സ്പാര്‍ക്കില്‍ എന്റര്‍ ചെയ്തിട്ട് ഓരോ ജില്ലയിലെയും മെഡിക്കല്‍ ഓഫിസര്‍മാരെ ഡിസ്‌ബേഴ്‌സിങ് ഓഫിസറായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കണം. അതിനുശേഷം അവര്‍ക്ക് പണം അയച്ചുകൊടുക്കും. ശേഷം ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ വിതരണം ചെയ്യും. ഇതിന് സമയമെടുക്കുമെന്നും അധികൃതര്‍ പറയുന്നു.
പട്ടികജാതി കോളനി നിവാസികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് ഹോമിയോ വകുപ്പിന് കീഴില്‍ ആരംഭിച്ച എസ്.സി.പി പ്രോജക്ടിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ 10 മാസമായി ശമ്പളം മുടങ്ങിയത് സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു.
തുടര്‍ന്ന് ഇവര്‍ക്ക് അടിയന്തരമായി ശമ്പളം വിതരണം ചെയ്യണമെന്ന് ഈ മാസം 22ന് മന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കി. ഈ നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."