ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം
ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട'് ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഈഡിസ് കൊതുക് പരത്തു ഡെങ്കിപ്പനി ചില സന്ദര്‍ഭങ്ങളില്‍ മാരകമാകാം. വീടിനകത്തും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കി ആഴ്ചയില്‍ ഒരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങള്‍, മുട്ടത്തോട്, ടയറുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന ചെറിയ അളവിലെ ശുദ്ധജലം, ടെറസുകള്‍, വാട്ടര്‍ ടാങ്ക്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികള്‍, മരപ്പൊത്തുകള്‍, കുറ്റികള്‍, അങ്കോല ചെടികള്‍ എന്നിവിടങ്ങളില്‍ കെട്ടി നില്‍ക്കു ജലം എന്നിവയാണ് കൊതുകിന്റെ പ്രജന സ്ഥലം. ശുദ്ധജല സംഭരണി, കുടിവെള്ളം സംഭരിച്ചു വെയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കണം.
രാവിലെയും വൈകുന്നേരവും കതകുകളും ജനലകളും അടച്ചിടൂകയും കസേര, മേശ, തൂണികള്‍ എന്നിവിടങ്ങളിലുള്ള കൊതുകുകളെ നശിപ്പിക്കുകയും വേലികളിലും സാധനങ്ങള്‍ നയാതിരിക്കാന്‍ കെട്ടിയിട്ടുള്ള പ്ലാസ്റ്റിക്കിന്റെ മടക്കുകളിലും കൊതുകിന്റെ കൂത്താടികള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
ഇത്തരം സാഹചര്യം ഒഴിവാക്കുക. പനിയുണ്ടായാല്‍ സ്വയംചികിത്സ നടത്താതെ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സ തേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."