ആര്.ബി.ഐയുടെ കരുതല്‍ ധനം പങ്കിടല്‍: കേന്ദ്രത്തിനെതിരേ പ്രതിപക്ഷം
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്.ബി.ഐ) അധിക കരുതല്‍ നിക്ഷേപത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. റിസര്‍വ് ബാങ്കിനെ പ്രത്യക്ഷത്തില്‍ കൊള്ളയടിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതല്‍ റിസര്‍വ് ബാങ്കിന്റെ ലാഭത്തിന്റെ 99 ശതമാനവും സര്‍ക്കാര്‍ കൈക്കലാക്കിയതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു.
അതേസമയം പ്രതിപക്ഷം നടത്തുന്ന വിമര്‍ശനം അപക്വമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് കുറ്റപ്പെടുത്തി. യഥാര്‍ഥ വസ്തുത മനസിലാക്കാതെ വികലമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് പണം ഏറ്റെടുക്കുന്നതെന്ന വാദം ശരിയല്ലെന്നും ധനമന്ത്രി പുനെയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."