ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ; രോഗ ലക്ഷണമുള്ളവര്‍ അടിയന്തര ചികിത്സ തേടണം
മാനന്തവാടി: ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഈ വര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഏഴായി.
സു.ബത്തേരി നായ്ക്കട്ടി സ്വദേശിയായ യുവതിക്കാണ് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്.
കടുത്ത തൊണ്ടവേദനയും പനിയുമായി ഈമാസം മൂന്നിന് നൂല്‍പ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയ ഇവരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പരിശോധനഫലം പോസിറ്റീവ് ആയതോടെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സുല്‍ത്താന്‍ ബത്തേരി തൊവരിമലയിലെ മുപ്പത്കാരിയായ യുവതിക്കും, വെള്ളമുണ്ട പഞ്ചായത്തിലെ ഇരൂപത്തിയൊന്നുകാരിയായ യുവതിക്കും, ചീരാലിലെ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലെ കോളനിവാസിയായ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിക്കും, മാനന്തവാടി നഗരസഭ പരിധിയിലെ പതിനഞ്ചുവയസ്സുകാരിക്കും പൂതാടി പഞ്ചായത്തിലെ മണല്‍വയലിലെ ഒരു ആദിവാസി കോളനിയിലെ പതിനഞ്ചുകാരിക്കും മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനൊന്നുവയസ്സുകാരനും, ഇപ്പോള്‍ബത്തേരി നായ്ക്കട്ടി പ്രദേശത്തെ യുവതിക്കുമാണ് ഇതുവരെയായി ജില്ലയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചിട്ടുള്ളത.് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യത ഉണ്ടെന്നും രോഗ ലക്ഷണമുള്ളവര്‍ എത്രയും പെട്ടെന്ന് ചികിത്സതേടണമെന്നും സ്വയം ചികിത്സിക്കരുതെന്നും അര്‍ബന്‍ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ: വി ജിതേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."