സഊദി ഭരണ പിന്തുടര്ച്ച യോഗം ചേര്‍ന്നെന്നു വ്യാജ വാര്‍ത്ത
റിയാദ്: സഊദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവിധ തലങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ സഊദി രാജ കുടുംബത്തിലെ പിന്തുടര്ച്ചാവകാശ സമിതി അടിയന്തിര യോഗം ചേര്‍ന്നെന്നു വ്യാജ വാര്‍ത്ത. സഊദി ഭരണ നേതൃത്വത്തെ അവരോധിക്കുന്നതിനും ഒഴിവാക്കുന്നതിനും അധികാരസമിതിയാണ് പിന്തുടര്ച്ചാവകാശ സമിതി. റോയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ചെന്ന നിലയിലാണ് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ സബ്ഖ് പത്രത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി സബ്ഖ് രംഗത്തെത്തി. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ മാത്രമേ തങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് സബ്ഖ് വൃത്തങ്ങള്‍ വ്യക്തമാക്കി. https://sabq.org/ എന്ന വെബ്സൈറ്റ് വഴിയാണ് തങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്നും വ്യാജ വാര്‍ത്തകളെ കരുതിയിരിക്കണമെന്നും സബ്ഖ് വായനക്കാരോട് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."