അഭയാര്‍ഥികളെ തടഞ്ഞില്ല; വിദേശരാജ്യങ്ങള്‍ക്കുള്ള സഹായം യു.എസ് റദ്ദാക്കുന്നു
വാഷിങ്ടണ്‍: അഭയാര്‍ഥി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങള്‍ക്കുള്ള സഹായം റദ്ദാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്വാട്ടിമല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍ എന്നീ രാജ്യങ്ങള്‍ക്കുള്ള സഹായമാണ് റദ്ദാക്കുന്നത്.
ഗ്വാട്ടിമലക്ക് 248 മില്യന്‍ ഡോളര്‍, ഹോണ്ടുറാസിന് 175 മില്യന്‍ ഡോളര്‍, എല്‍ സാല്‍വദോറിന് 115 മില്യന്‍ ഡോളറിന്റെയും സഹായമാണ് യു.എസ് കഴിഞ്ഞ വര്‍ഷം നല്‍കിയത്. യു.എസിലേക്ക് അഭയാര്‍ഥികള്‍ പ്രവേശിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സഹായങ്ങള്‍ റദ്ദാക്കാന്‍ യു.എസിനെ പ്രേരിപ്പിച്ചത്.
ആയിരക്കണക്കിന് ഹോണ്ടുറാസ് അഭയാര്‍ഥികളാണ് മെകിസിക്കോ വഴി യു.എസിലേക്ക് പ്രവേശിക്കാനിരിക്കുന്നത്. അവശ്യ സൗകര്യങ്ങളുടെ അപര്യാപ്തതയാലാണ് യു.എസിലേക്ക് അഭയം തേടുന്നതെന്നാണ് അഭയാര്‍ഥികളുടെ വാദം.
അഭയാര്‍ഥികള്‍ നിലവില്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ 35 കിലോമീറ്റര്‍ അകലെയുള്ള ഗ്വാട്ടിമലയിലെ ടാപ്യാച്ചുലയെന്ന നഗരത്തിലാണ്. ഇവരില്‍ ചിലര്‍ മെക്‌സിക്കോയിലേക്ക് പ്രവേശിച്ചു. അധികൃതര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തിയിലെ സുചിയാട്ട് പുഴ കടന്നാണ് ഇവര്‍ മെക്‌സിക്കോയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."