പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണി കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടുവെന്ന് രാഹുല്‍
ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ സി.ബി.ഐ സ്പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനക്ക് എതിരേ സി.ബി.ഐ തന്നെ കേസെടുത്ത് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.
പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണി സി.ബി.ഐയില്‍ രണ്ടാമനായി നുഴഞ്ഞുകയറിയെന്നും ഇപ്പോള്‍ കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടുവെന്നും രാഹുല്‍ പരിഹസിച്ചു. മോദിയുടെ ഭരണത്തിനു കീഴില്‍ സി.ബി.ഐ രാഷ്ട്രീയ പകപോക്കലിനുള്ള ഉപാധിയായി മാറിയെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണി, ഗുജറാത്ത് കേഡര്‍ ഓഫിസര്‍, ഗോധ്ര പ്രത്യേക അന്വേഷണസംഘത്തിലെ പ്രമുഖന്, സി.ബി.ഐയില്‍ രണ്ടാമനായി നുഴഞ്ഞുകയറി കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടു. ഈ പ്രധാനമന്ത്രിയുടെ കീഴില്‍ സി.ബി.ഐ രാഷ്ട്രീയ പകപോക്കലിനുള്ള ഉപാധിയാണ് രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.
സി.ബി.ഐ അന്വേഷണം നേരിടുന്ന സതീഷ് സാനയില്‍നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനക്ക് എതിരേയുള്ള കേസ്. അഗസ്ത വെസ്റ്റ്ലന്ഡ് ഹെലികോപ്റ്റര്‍ ഇടപാട്, വിജയ് മല്യയുടെ വായ്പാത്തട്ടിപ്പ് തുടങ്ങി സുപ്രധാന കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു നേതൃത്വം നല്‍കുന്നയാളാണ് അസ്താന. രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയുടെ രണ്ടാംനിരക്കാരനായ ഉദ്യോഗസ്ഥനെതിരേ സി.ബി.ഐ. തന്നെ കേസെടുക്കുന്നത് അസാധാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."