ചെക്ക് കേസില്‍ പരാതിക്കാരനെ കേള്‍ക്കാതെ മദ്യ മുതലാളിക്കുവേണ്ടി മുഖ്യമന്ത്രി കത്തയച്ചത് നൂറുശതമാനം തെറ്റെന്ന് അഡ്വ.കെ.രാംകുമാര്‍
കോഴിക്കോട്: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി കത്തയച്ചതും നിയമസഹായം തേടിയതും നൂറുശതമാനം തെറ്റായിപ്പോയെന്ന് നിയമവിദഗ്ധനായ അഡ്വ.കെ.രാംകുമാര്‍. ഒരു ചാനലിന്റെ ന്യൂസ് ചര്‍ച്ചക്കിടെയാണ് രാംകുമാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. പരാതിക്കാരനെ കേള്‍ക്കാതെ കേരളത്തിലെ ഒരു മദ്യ മുതലാളിയെ സഹായിക്കാനാണ് മുഖ്യമന്ത്രി ഇറങ്ങിപുറപ്പെട്ടത്.
ഇതിലൂടെ അദ്ദേഹവും ഈ ഭരണകൂടവും ആര്ക്കൊപ്പമാണെന്നുകൂടിയാണ് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി പരാതിക്കാരന് നാസില്‍ അബ്ദുള്ള സമ്മതിച്ചു. തുഷാറിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടത് ശരിയല്ല. രമ്യമായി പ്രശ്നം പരിഹരിക്കലായിരുന്നു ഉദ്ദേശമെങ്കില്‍ നിക്ഷ്പക്ഷമായ സമീപനം സ്വീകരിക്കണമായിരുന്നു,
പരാതിക്കാരനെ കേള്‍ക്കാതെ തുഷാറിന് വേണ്ടി കത്തയച്ചതിലൂടെ മുഖ്യമന്ത്രി ആരുടെ പക്ഷത്താണെന്ന് വ്യക്തമായി. വൈകിയാണെങ്കിലും ഈ നിലപാട് തിരുത്തുമെന്നു കരുതി. അതിന്റെ സമയം കഴിഞ്ഞുപോയെന്നും നാസില്കൂട്ടിച്ചേര്ത്തു. അതേസമയം, നാസിലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കേസ് അവസാനിപ്പിച്ചതിന് ശേഷമേ നാട്ടിലേക്ക് മടങ്ങൂവെന്നും തുഷാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."