ഇന്ത്യന്‍ സൈന്യം കാശ്മീര്‍ വിടണമെന്നാവശ്യപ്പെട്ട് കൊല്ലം കലക്ടറേറ്റിലേക്ക് പാക്കിസ്ഥാനില്‍ നിന്ന് വാട്സ്ആപ്പ് സന്ദേശം
കൊല്ലം: ഇന്ത്യന്‍ സൈന്യം കാശ്മീര്‍ വിടണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ നിന്ന് കൊല്ലം കലക്ടറേറ്റിലേക്ക് വാട്സ്ആപ്പ് സന്ദേശം. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത്. സംഭവത്തില്‍ വെസ്റ്റ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാകിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82ല്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പരില്‍ നിന്നാണ് സന്ദേശം വന്നത്. ചൊവ്വാഴ്ച രാത്രി 10.45നാണ് ഹിന്ദി, ഉറുദു ഭാഷകളില്തയ്യാറാക്കിയ സന്ദേശം എത്തിയത്. ജമ്മു കാശ്മീരില്‍ നിന്ന് സൈന്യം പിന്മാറണമെന്നുള്ളതാണ് സന്ദേശത്തിലെ പ്രധാന ആവശ്യം. കാശ്മീര്‍ തങ്ങളുടെ രാജ്യമാണെന്നും ഇന്ത്യ തുലയട്ടെ എന്നും സന്ദേശത്തില്‍ പറയുന്നു.
സംഭവത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്. ഇന്റലിജന്‍സ് മേധാവി ദേശീയ സുരക്ഷാ ഏജന്‍സികള്‍ക്കും സംഭവത്തിന്റെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയും വിഷയത്തില്‍ അന്വേഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."