കരിമ്പനകള്‍ നാടു നീങ്ങാതിരിക്കാന്‍; ഗായത്രിപ്പുഴയോരത്ത് കരിമ്പനകള്‍ നട്ടു
പാലക്കാട്: ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്യം നിന്നുപോകുന്ന കരിമ്പനകളെ തിരികെ കൊണ്ടുവരുന്നതിനും ഗായത്രി പുഴയുടെ സംരക്ഷണത്തിനായും കരിമ്പനകളുടെ 1000 വിത്തുകള്‍ പുഴയുടെ ഇരുകരകളിലായും പാകി തുടക്കം കുറിച്ചു. എസ്. ഗുരുവായൂരപ്പന്‍ നദീ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശ്രയം കോളജിലെ നൂറോളോം വരുന്ന വിദ്യാര്‍ഥികള്‍ ശേഖരിച്ച പനങ്കുരുക്കളാണ് ഊട്ടറ പാലത്തിനു സമീപം വിതച്ചിരിക്കുന്നത്. നടാന്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ താമസിയാതെ തന്നെ നടീല്‍ പ്രവര്‍ത്തങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആശ്രയം അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു ബോധവത്കരണ റാലി ഗായത്രി പുഴയില്‍ നിന്നാരംഭിച്ച് കൊല്ലങ്കോടുള്ള മരമുത്തശ്ശിയെ മാലയിട്ടു പുഷ്പാര്‍ച്ചന നടത്തി ആദരിച്ച് ആശ്രയം കോളജില്‍ അവസാനിച്ചു .
തണല്‍ നടുന്നവരുടെ സംഗമം പോണ്ടിച്ചേരിയില്‍നിന്നും ശേഖരിച്ച 1000 രക്ത ചന്ദന വിത്തുകളും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ആശ്രയം പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. ആശ്രയം സെക്രട്ടറി പി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. എ.ജി. ശശികുമാര്‍, എം. പ്രസാദ്, സതീഷ്, അശോക് നെന്മാറ, റീത്ത അരവിന്ദാക്ഷന്‍, വൈശാഖ്, പ്രശാന്ത് കേശവന്‍, ലിജി, വിന്ദുജ, സന്തോഷ്, പ്രശാന്ത് ചന്ദ്രന്‍, വിനു, പ്രദീപ്, നിതിന്‍ കുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."