നെയ്യാറ്റിന്‍കരയില്‍ ഹര്‍ത്താല്‍ പൂര്‍ണം
നെയ്യാറ്റിന്‍കര: ബി.ജെ.പി ജില്ലാ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഓഫിസുകള്‍ അടഞ്ഞുകിടന്നു. വെളളറട , പാറശാല , നെയ്യാറ്റിന്‍കര , പുവാര്‍ എന്നിവിടങ്ങളില്‍ കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങി. വാഹനം തടഞ്ഞതില്‍ പാറശാല ചെറിയ തരത്തില്‍ ഹര്ത്താലനൂകൂലികളുമായി വാക്കേറ്റമുണ്ടായി. നെയ്യാറ്റിന്‍കരയില്‍ പ്രകടനം നടന്നു. റോഡില്‍ കുത്തിയിരുന്ന ബി.ജെ.പി പ്രവര്‍ത്തകരായ 111 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുരേഷ്തമ്പി , സംസ്ഥാനകമ്മിറ്റി അംഗം എന്‍.പി.ഹരി , നേതാക്കളായ പൂഴിക്കുന്ന് ശ്രീകുമാര്‍ , മഞ്ചത്തല സുരേഷ് , കാരോട് സുരേന്ദ്രന് , അരംഗമുകള്‍ സന്തോഷ് , മണലൂര്‍ സുരേഷ് , ചന്ദ്രകിരണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.കടലോര മേഖലയായ പൊഴിയൂര്‍ , പുവാര്‍ , കരിങ്കുളം , കാഞ്ഞിരംകുളം എന്നിവിടങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. മത്സ്യ ചന്തകള്‍ പ്രവര്‍ത്തിച്ചു. ബാലരാമപുരം , നേമം , ആറാലുംമൂട് തുടങ്ങിയ സ്ഥലങ്ങളിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല. ഹര്‍ത്താല്‍ പൊതുവേ സമാധാനപരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."