വിഴിഞ്ഞത്ത് പൂവാലന്‍ ചെമ്മീന്‍ കെയ്ത്ത്
കോവളം: വറുതിയുടെ പിടിയിലായിരുന്ന വിഴിഞ്ഞം തീരത്ത് എത്തിയ പൂവാലന്‍ ചെമ്മീനിന്റെ സാന്നിദ്ധ്യം തീരത്തിന് ഉത്സവമായി.
ഇന്നലെ രാവിലെ വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ പൂവാലന്‍ ചെമ്മീനുമായാണ് തിരിച്ചെത്തിയത്. ഓരോ വള്ളത്തിനും ഒന്നരലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ലഭിച്ചു. ബുധനാഴ്ചയും നാരന്‍ ചെമ്മീനിന്റെ ഊഴമായിരുന്നു. മിക്ക വള്ളങ്ങള്‍ക്കും ലക്ഷങ്ങളുടെ നാരന്‍ ചെമ്മീന്‍ ലഭിച്ചിരുന്നു.
ബുധനാഴ്ച ഉച്ചമുതലാണ് വിഴിഞ്ഞം, കോട്ടപ്പുറം, അടിമലത്തുറ എന്നിവിടങ്ങളില്‍ ചെമ്മീന്റെ വരവ് കണ്ടുതുടങ്ങിയത്. കാലവര്‍ഷത്തെ തുടര്‍ന്ന് കടല്‍കലങ്ങിതിനെതുടര്‍ന്ന് കടലമ്മ കനിഞ്ഞതോടെയാണ് കടലിന്റെ മക്കളുടെ വറുതിക്ക് അറുതിയായത്. ഒന്നരമാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാകരയുടെ സാന്നിദ്ധ്യം തീരത്ത് പ്രത്യക്ഷപ്പെട്ടത്.
ഇത് ഇന്നലെ ഉച്ചവരെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തും അനുബന്ധമേഖലകളിലും വലിയ ഉണര്‍വാണ് സൃഷ്ടിച്ചത്. പക്ഷെ കൊഞ്ചിന്റെ വരവറിഞ്ഞ് ഇന്നലെ വൈകിട്ട് കൊഞ്ച് വാങ്ങാന്‍ തീരത്തെത്തിയവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടിയും വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."