ചന്ദ്രയാന്‍ -2: ചന്ദ്രന് ചുറ്റുമുള്ള മൂന്നാമത്തെ ഭ്രമണപഥ മാറ്റം വിജയകരം
ബംഗളൂരു: ചന്ദ്രയാന്‍ - 2ന്റെ ചന്ദ്രനുചുറ്റുമുള്ള മൂന്നാം ഭ്രമണപഥ മാറ്റം വിജയകരമെന്ന് ഐ.എസ്.ആര്.ഒ(ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന്). ഇന്നലെ രാവിലെ 9.04ന് ആരംഭിച്ച ഭ്രമണപഥ മാറ്റം
1,190 സെക്കന്‍ഡുകള്‍ക്കൊണ്ട് പൂര്‍ത്തീകരിച്ചു. പേടകം ചന്ദ്രനില്‍ നിന്ന് കുറഞ്ഞ ദൂരം 179 കി.മീറ്ററും കൂടിയ ദൂരം 1412 കി.മീറ്ററും ആയ ഭ്രമണപഥത്തിലേക്കെത്തിയതായി ഐ.എസ്.ആര്.ഒ പറഞ്ഞു. അടുത്ത ഭ്രമണപഥ മാറ്റം നാളെ വൈകിട്ട് ആറിനും ഏഴിനും ഇടയിലാണ്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകം ലാന്‍ഡ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്റില്‍ നിന്ന് വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ക്രമമായി ഭ്രമണപഥം താഴ്ത്തി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് പദ്ധതി.
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുകയെന്നുള്ളത് നിര്‍ണായകമായ നീക്കമായിരിക്കുമെന്നും ഇതിന് മുന്‍പ് ഐ.എസ്.ആര്.ഒ ഇത്തരത്തിലുള്ള ലാന്‍ഡിങ് നടത്തിയിട്ടില്ലെന്നും ചെയര്മാന് കെ. ശിവന് പറഞ്ഞിരുന്നു. ചന്ദ്രയാന്‍ -2 വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവര്‍ പൂര്‍ത്തിയാക്കിയ നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും. ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ വച്ചാണ് ചന്ദ്രയാന്‍ -2ന്റെ വിക്ഷേപണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."