പ്രതിഷേധത്തിനൊടുവില്‍
മാനന്തവാടി: മഴയുടെ പേരില്‍ മാനന്തവാടി എല്‍.എഫ്.യു.പി.സ്‌കൂള്‍ ജങ്ഷനിലെ ഇന്റര്‍ലോക്ക് പാകുന്ന പ്രവര്‍ത്തി വച്ചതിനെതിരേ പ്രതിഷേധം ശക്തം. ശനിയാഴ്ചയാണ് പ്രവര്‍ത്തി ആരംഭിച്ചത്. അന്ന് വൈകുന്നേരം മഴ പെയ്തതോടെ ഞായറാഴ്ച പ്രവര്‍ത്തി നടന്നിരുന്നില്ല. തങ്കളാഴ്ച രാവിലെയും പ്രവര്‍ത്തി ആരംഭിക്കാതായതോടെയാണ് പ്രതിഷേധവുമായി ഡ്രൈവര്‍മാരും നാട്ടുകാരും രംഗത്തെത്തിയത്. ഇതോടെ അധികൃതര്‍ പ്രവൃത്തികള്‍ ആരംഭിച്ചു.
ഇന്നലെ രാവിലെ പത്ത് മണിയോടെ ഐ.എന്‍.ടി.യു.സി ഓട്ടോ തൊഴിലാളികള്‍ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത് റോഡില്‍ കിടന്ന് പ്രതിഷേധം ആരംഭിച്ചു. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്ത് വന്നതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇതോടെ മാനന്തവാടി എസ്.ഐ.പി.ജെ ജിമ്മി ട്രാഫിക്ക് എസ്.ഐ വി.ജെ വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തി കരാറുകാരനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പന്ത്രണ്ട് മണിയോടെ ജെ.സി.ബി എത്തിച്ച് പ്രവര്‍ത്തി പുന:രാരംഭിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. സമരത്തിന് എം.പി ശശികുമാര്‍, അന്‍ഷാദ് മാട്ടുമ്മല്‍, മുജീബ് കോടിയോടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രണ്ടാഴ്ച കൊണ്ട് പ്രവര്‍ത്തി പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. മഴ പെയ്തത് കാരണമാണ് പ്രവര്‍ത്തികള്‍ വൈകിയതെന്നും 15 ദിവസത്തിനുള്ളില്‍ ഇതു വഴി ഗതാഗതം പുനസ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."