'ഏത് സാഹചര്യവും നേരിടാന്‍ സജ്ജം, ഭീകരവാദികളെ ഇന്ത്യയിലേക്ക് കടത്താന്‍ പാക്കിസ്താന്‍ ശ്രമിക്കുന്നു'
ഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്താന്‍ നേതാക്കളുടെ പ്രസ്താവനകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യ. പാക് മന്ത്രി യു.എന്നിന് നല്‍കിയ കത്തിന് ഒരു കടലാസിന്റെ വില പോലുമില്ലെന്നും, ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളില്‍ പാകിസ്താന്‍ നേതാക്കള്‍ നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനകളാണെന്ന് രവീഷ് കുമാര്‍ പറഞ്ഞു . വ്യോമപാത അടച്ചതായി പാകിസ്താന്‍ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല . എന്നാല്‍ അവിടെ ചില മേഖലകള്‍ അടച്ചിട്ടതായും വ്യോമസേനാംഗങ്ങള്‍ക്ക് നോട്ടാം പുറപ്പെടുവിച്ചതായും അറിയുന്നു.
ഭീകരവാദത്തെ രാജ്യത്തിന്റെ നയമായി പാകിസ്താന്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ജാഗരൂകരാണ്. ഇന്ത്യയിലേക്ക് ഭീകരരെ കടത്താന്‍ പാകിസ്താന്‍ ശ്രമം നടക്കുന്നുണ്ട്. പാക് മണ്ണിലെ ഭീകരസംഘടനകള്‍ക്കെതിരെ അവര്‍തന്നെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണ് അദ്ദേഹം പറഞ്ഞു. ഒരു ജീവന്‍ പോലും കശ്മീരില്‍ പൊലിഞ്ഞിട്ടില്ലെന്നും കശ്മീരിലെ ഒരു ആശുപത്രികളിലും മരുന്നുക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."