HOME
DETAILS
MAL
ഡോളര്തട്ടിപ്പ്: ബംഗ്ളാദേശികളായ നാലുപേര്‍ അറസ്റ്റില്‍
backup
October 23 2018 | 06:10 AM
കണ്ണൂര്‍: വിദേശ കറന്‍സികള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുന്ന ബംഗ്ലാദേശ് സംഘത്തെ കണ്ണൂര്‍ സിറ്റി പൊലിസ് കസ്റ്റഡിയിലെടുത്തു. ഒരു സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘമാണു പിടിയിലായത്.
ആയിക്കര മീന്ചാപ്പക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ പൊലിസ് ചോദ്യം ചെയ്യുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്നു പശ്ചിമബംഗാള്‍ വഴിയാണ് ഇവര്‍ കണ്ണൂരില്‍ എത്തിയതെന്നാണ് സൂചന. മൂന്നുമാസമായി ആയിക്കരയില്‍ താമസിച്ചുവരികയായിരുന്നു. അമേരിക്കന്‍ ഡോളറും സഊദി റിയാലും ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളുടെ ശേഖരം കൈവശമുള്ള ഇവര്‍ അതു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇന്ത്യന്‍ രൂപ തട്ടിയെടുക്കുകയാണ് ഇവരുടെ പതിവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."