ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് ധോണിയും ബുംറയും ഇല്ല
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന് എം.എസ് ധോണിയെയും വിശ്വസ്തനായ പേസര്‍ ജസ്പ്രീത് ബുംറയെയും പുറത്തുനിര്‍ത്തിയാണ് ടീം പ്രഖ്യാപനം. വിക്കറ്റ് കീപ്പറായി ഋഷഭ് പന്താണ് ടീമിലുള്ളത്. അതേസമയം, ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ മടങ്ങിയെത്തി.
ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു താരം ഭുവനേശ്വര്‍ കുമാറാണ്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഇത്തവണയും ടീമിലിടം നേടാതെ പോയി. സെപ്തംബര്‍ 15 മുതല്‍ 22 വരെയാണ് പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ധര്‍മ്മശാലയിലാണ് ആദ്യ മത്സരം. രണ്ടാം ടി20 സെപ്തംബര്‍ 18 ന് മൊഹാലിയിലും മൂന്നാം ടി20 സെപ്തംബര്‍ 22ന് ബെംഗളൂരുവിലും അരങ്ങേറും.
ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡെ, രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."