ഉത്തേജക മരുന്ന് വിവാദം: മുഹമ്മദ് കുഞ്ഞിയെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കി
ന്യൂഡല്‍ഹി: ഇന്ത്യയുടെ അത്‌ലറ്റിക്‌സ് കോച്ചും മലയാളിയുമായ മുഹമ്മദ് കുഞ്ഞിയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. ചില ഇന്ത്യന്‍ താരങ്ങളുടെ പട്യാലയിലെ ദേശീയ ക്യാംപിലുള്ള മുറികളില്‍ നിന്ന് നിരോധിത ഉത്തേജക മരുന്നുകള്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശീലകനെതിരേ നടപടിയെടുത്തത്. മുഹമ്മദ് കുഞ്ഞിക്ക് പുറമേ പരിശീലകരായ ബഹദൂര്‍ സിങ്, അസിസ്റ്റന്റ് കോച്ച് രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. അതേസമയം ഇരുവരും പുറത്താക്കല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മുഹമ്മദ് കുഞ്ഞിയെ പുറത്താക്കിയതായി ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) ഏപ്രില്‍ മാസം നടത്തിയ പരിശോധനയില്‍ 400 മീറ്ററിലെ ഇന്ത്യയുടെ മികച്ച താരവും മലയാളിയുമായ ജിതിന്‍ പോളിന്റെ ബാഗില്‍ നിന്ന് നിരോധിത ഉത്തേജക മരുന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ ജിതിനടക്കമുള്ള താരങ്ങളുടെ ദേശീയ ക്യാംപിലെ മുറിയില്‍ നിന്ന് നിരോധിത മരുന്നായ മെല്‍ഡോണിയത്തിന്റെ കവറുകളും നാഡയുടെ അധികൃതര്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജിതിനെ ദേശീയ ക്യാംപില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ജിതിന്‍ താത്കാലിക സസ്പന്‍ഷന്‍ നേരിടുകയാണ്. ഈ നടപടികള്‍ക്ക് പിന്നാലെയാണ് മുഹമ്മദ് കുഞ്ഞിയുടെ പരിശീലക സ്ഥാനവും തെറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."