എസ്.കെ.എസ്.എസ്.എഫ് ദേശീയ സമ്മേളനം ഇന്ന് തുടങ്ങും
ന്യൂഡല്‍ഹി: എസ്.കെ.എസ്.എസ്.എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ദേശീയ പ്രതിനിധി സംഗമം ഇന്ന് ആരംഭിക്കും. ഇന്‍ക്ലുസീവ് ഇന്ത്യ എന്ന പ്രമേയത്തില്‍ രണ്ടു ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. രാവിലെ ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ ആരംഭിക്കുന്ന പരിപാടി ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ ഉദ്ഘാടനം ചെയ്യും.
രണ്ടു ദിവസങ്ങളിലായി ഇന്‍ക്ലുസീവ് ഇന്ത്യ, ഭരണഘടനയും സാമൂഹ്യ നീതിയും, ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവി എന്നീ പ്രമേയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. വിവിധ സെഷനുകളിലായി ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, നാഷനല്‍ ഹെറാള്‍ഡ് പത്രാധിപര്‍ സഫര്‍ മഹ്മൂദ്, ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ സിയാഉസ്സലാം, സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍, പ്രശാന്ത് ഭൂഷന്‍, സകാത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സഫര്‍ മഹ്മൂദ്, ആള്‍ ഇന്ത്യ മജ്‌ലിസ് മുസ്‌ലിം മുശാവറത് പ്രസിഡന്റ് നവീദ് ഹാമിദ്, എം.പിമാരായ ഷഫീഖ് റഹ്മാന്‍ ബര്‍ഖ് , ഇ.ടി മുഹമ്മദ് ബഷീര്‍, എളമരം കരീം തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. സംഘടനയുടെ ആഭിമുഖ്യത്തില്‍ ദേശീയതലത്തില്‍ വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന വ്യത്യസ്ത പദ്ധതികളെ കുറിച്ചുള്ള വിശദമായ ചര്‍ച്ചയും പരിപാടിയില്‍ അരങ്ങേറും. ഇതിനെ അടിസ്ഥാനപ്പെടുത്തി രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ പദ്ധതികള്‍ക്കും സമ്മേളനത്തില്‍ രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."