പുല്ലൂറ്റ് സമാന്തര പാലം നിര്‍മാണത്തിനായുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തല്‍ ആരംഭിച്ചു
കൊടുങ്ങല്ലൂര്‍: കനോലി കനാലിനു കുറുകെ പുല്ലൂറ്റ് സമാന്തര പാലം നിര്‍മാണത്തിനായുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തല്‍ ആരംഭിച്ചു.
മറ്റ് ടെന്‍ഡര്‍ നടപടികളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തി കുറ്റിയടിക്കല്‍ തീരുന്ന മുറക്ക് നിര്‍മാണ പ്രവൃത്തി ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രേംജി ലാല്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ദീപ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നത്. സ്ഥലംനിര്ണയിച്ചു കഴിഞ്ഞാല്‍ ലാന്റ് അക്വിസേഷന്‍ വിഭാഗം ഭൂമി ഏറ്റെടുക്കും പാലം നിര്‍മാണത്തിന് സ്ഥലം വിട്ടു നല്കേണ്ടുന്ന വ്യക്തികളുടെ യോഗം മാസങ്ങള്‍ക്ക് മുന്‍പേ വിളിച്ചു ചേര്‍ത്തു ധാരണയായിരുന്നു. സ്ഥലമുടമകളുടെ എതിര്‍പ്പുകളില്ലാതെയാണ് പാലം നിര്‍മാണത്തിന്റെ നടപടികള്‍ മുന്നോട്ട് പോകുന്നതെന്നും അത് കൊണ്ട് പാലം നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനാകുമെന്നും അതിനു മുന്‍പായി സ്ഥലം വിട്ട് നല്കുന്ന വ്യക്തികള്‍ക്കുള്ള നഷ്ടപരിഹാര തുക ലഭ്യമാക്കുമെന്നും വി.ആര് സുനില്‍ കുമാര്‍ എം.എല്‍.എ അറിയിച്ചു.24.49 കോടി രൂപയാണ് പാലം നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാലത്തിനു വടക്ക് ഭാഗത്തായാണ് സമാന്തര പാലം നിര്‍മിക്കുന്നത്. ഇരു വശങ്ങളിലുമായി ഏകദേശം 106 സെന്റ് ഭൂമിയാണ് പാലം നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."