ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനം ജനുവരിയില്‍
പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യയുടെ 57 ാം വാര്‍ഷിക 55 ാം സനദ്ദാന സമ്മേളനം 2020 ജനുവരി 16 മുതല്‍ 19വരെ നടത്താന്‍ ജാമിഅ നൂരിയ്യ വര്‍ക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ നടപ്പാക്കും. കാലോചിതമായ ദഅ്വാ സംരംഭങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
ജാമിഅ ജനറല്‍ സെക്രട്ടറി സാദിഖലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സയ്യിദ് ആബിദ് ഹുസൈന്, മഞ്ഞളാംകുഴി അലി എന്നിവരും സമസ്ത നേതാക്കളായ എം.എം മുഹ്യിദ്ദീന് മുസ്ലിയാര്, കുഞ്ഞി മുഹമ്മദ് മുസ്ലിയാര് മാരായമംഗലം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഹൈദര്‍ ഫൈസി, എം.സി മായിന്‍ ഹാജി, പുത്തനഴി മൊയ്തീന് ഫൈസി, കെ. ഇബ്റാഹിം ഫൈസി തിരൂര്‍ക്കാട്, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, അഡ്വ. എന്‍. സൂപ്പി, എം.ടി കുഞ്ഞുട്ടി ഹാജി, മാമുക്കോയ ഹാജി, ബാപ്പുട്ടി ഹാജി പറമ്പൂര്, ഫാറൂഖ് ഹാജി വേങ്ങൂര്‍, മുഹമ്മദലി ഹാജി തൃക്കടീരി, ശരീഫ് ഹാജി പഴേരി, കല്ലടി അബൂബക്കര്‍, അലി ഹാജി തിരൂര്‍ക്കാട്, ഹനീഫ പട്ടിക്കാട്, എ.ടി മുഹമ്മദലി ഹാജി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."