HOME
DETAILS

അയല്‍രാജ്യങ്ങളുടെ തീരുമാനം തികഞ്ഞ മനുഷ്യാവകാശ ലംഘനം: ഖത്തര്‍ മനുഷ്യാവകാശ സമിതി

  
backup
June 09 2017 | 07:06 AM

125365698566-2

 

ദോഹ: ഖത്തറുമായി ബന്ധം വിഛേദിക്കാനുള്ള അയല്‍ രാജ്യങ്ങളുടെ തീരുമാനത്തിലൂടെ അതത് രാജ്യങ്ങളിലെ പതിനായിരത്തിലേറെ പേരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി(എന്‍എച്ച്ആര്‍സി).

ദോഹയിലുണ്ടായിരുന്ന സൗദി അറേബ്യ, ബഹ്‌റയ്ന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ 11,378 പൗരന്മാരെ നിര്‍ബന്ധിച്ച് തിരിച്ചു വിളിക്കുക വഴി സ്വതന്ത്രമായി സഞ്ചരിക്കാനും മറ്റുമുള്ള അവരുടെ അവകാശങ്ങളാണ് ലംഘിക്കപ്പെട്ടതെന്ന് എന്‍എച്ച്ആര്‍സി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം, ആരോഗ്യ, സ്വത്തവകാശം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള അയല്‍ രാജ്യങ്ങളുടെ തീരുമാനം വ്യക്തമായ മനുഷ്യാവകാശ ലംഘനമാണെന്ന് എന്‍എച്ച്ആര്‍സി അധ്യക്ഷന്‍ അലി ബിന്‍ സമൈക് അല്‍മര്‍റി പറഞ്ഞു.

കുടുംബങ്ങള്‍ ഭിന്നിക്കാനും വ്യാപാരങ്ങള്‍ തകരാനും മേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാനും ഇടായാക്കുന്നതാണ് അയല്‍ രാജ്യങ്ങളുടെ തീരുമാനം.

സൗദിയില്‍നിന്നുള്ള 8,254 പേര്‍, യുഎഇയില്‍ നിന്നുള്ള 784 പേര്‍, ബഹ്‌റയ്‌നില്‍ നിന്നുള്ള 2,439 പേരുമാണ് ഖത്തറിലുള്ളത്. അവരെല്ലാം തങ്ങളുടെ ജോലി ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ അതത് രാജ്യങ്ങളില്‍ നിയമപരമായ പ്രത്യാഘാതം നേരിടുകയോ ചെയ്യേണ്ട സാഹചര്യമാണുള്ളത്.

ആയിരക്കണക്കിന് ഗള്‍ഫ് പൗരന്മാര്‍ മേഖലയിലെ വിവിധ രാജ്യങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കഴിയുന്നുണ്ട്. വിവാഹ ബന്ധം, വ്യാപാര ബന്ധം, സര്‍ക്കാര്‍ ജോലിക്കാര്‍, വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികള്‍ എന്നിങ്ങനെ നാല് ഗള്‍ഫ് രാജ്യങ്ങളിലെയും ജനങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്നു.

തങ്ങളുടെ നടപടിയുടെ പ്രത്യാഘാതങ്ങള്‍ വിശദമാക്കുന്ന റിപോര്‍ട്ട് യുഎഇ, ബഹ്‌റയ്ന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്ക് അയക്കുമെന്ന് എന്‍എച്ച്ആര്‍സി അറിയിച്ചു. യൂറോപ്യന്‍ മനുഷ്യാവകാശ സംഘടനകളുമായും ബന്ധപ്പെടുമെന്ന് അല്‍മര്‍റി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago