HOME
DETAILS
MAL
സ്വകാര്യമേഖലയിലെ അഴിമതി അന്വേഷിക്കാന്‍ ശൂറാ കൗണ്‍സില്‍ നിര്‍ദ്ദേശം
backup
June 09 2017 | 09:06 AM
ജിദ്ദ: സ്വകാര്യമേഖലയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ ശൂറാ കൗണ്‍സില്‍ നാഷണല്‍ ആന്‍ഡ് കറപ്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്കി.
ഇത് പൊതുമേഖലയെ ഏത് രീതിയില്‍ ബാധിക്കുന്നു എന്നും അന്വേഷണം നടത്തണം. പ്രസിഡന്റ് അബ്ദുള്ള അല്‍ അല്ഷെയ്ഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.
രാജ്യം അഴിമതി രഹിതമാക്കുകയാണ് പുതിയ നിര്‍ദ്ദേശം കൊണ്ടു കൗണ്‍സില്‍ ലക്ഷ്യം വയ്ക്കുന്നത്.
സ്കൂളുകളുടെ ഇന്റഗ്രിറ്റി, സുതാര്യത എന്നിവ വര്‍ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ, ഇസ്ലാമിക് അഫയേഴ്സ്,കള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് പുതിയ പ്രോഗ്രാമിന് രൂപം നല്‍കാനും യോഗത്തില്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകള്‍ക്ക് പുറമെ മതപഠന സ്ഥാപനങ്ങള്‍, മീഡിയ പ്രോഗ്രാമുകള്‍ക്കും പുതിയ നിര്‍ദ്ദേശം ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."