HOME
DETAILS
MAL
സഊദിയില്‍ അക്കൗണ്ടന്റുമാര്‍ക്ക് രജിസ്ട്രേഷന് ഇല്ലാതെ ഇഖാമ പുതുക്കാനാവില്ല
backup
August 29 2019 | 18:08 PM
റിയാദ് : സഊദിയില്‍ വിദേശ അക്കൗണ്ടന്റുമാര്‍ക്ക് തിരിച്ചടി നല്കി രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഇതോടെ അക്കൗണ്ടന്റ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സഊദി ഓര്ഗനൈസേഷന് ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് നാളെ മുതല്‍ (മുഹറം ഒന്ന്) പുതുക്കാനാകില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
അക്കൗണ്ടന്റുമാര്‍ക്ക് രജിസ്ട്രേഷനും അക്രഡിറ്റേഷനും നിര്‍ബന്ധമാക്കിയ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഉദ്ഘാടനം ചെയ്തു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും സഊദി ഓര്ഗനൈസേഷന് ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്സും സഹകരിച്ചാണ് പ്രോഗ്രാം നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."