HOME
DETAILS

ഒന്‍പതു മാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ സംഭവം; പിതൃസഹോദര ഭാര്യ അറസ്റ്റില്‍

  
backup
October 23 2018 | 15:10 PM

76456456453123123123

താമരശേരി: കാരാടിയില്‍ ഏഴുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. കാരാടി പറച്ചിക്കോത്ത് അബ്ദുള്‍ കാദറിന്റെ ഭാര്യ ജസീല(26) നെയാണ് താമരശേരി ഡിവൈ.എസ്.പി പി.ബിജിരാജും സംഘവും അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ഉറക്കി കിടത്തി മാതാവ് ഷമീന അലക്കുന്നതിനായി വീടിന് പുറത്തേക്ക് പോയ സമയത്താണ് പ്രതി തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്ത് പുറത്ത് കടക്കുകയും വീട്ടുമുറ്റത്തെ കിണറില്‍ എറിയുകയും ചെയ്തത്. തിരികെ വന്ന ഷമീന തൊട്ടിലില്‍ കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്ന് ബഹളം വെക്കുകയും നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ കുഞ്ഞിനെ കിണറ്റില്‍ കണ്ടെത്തുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു.

സംഭവം നടക്കുന്ന സമയത്ത് ഷമീനയും പ്രതി ജസീലയും ജസീലയുടെ രണ്ടര വയസുള്ള കുട്ടിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സഹോദര ഭാര്യ ഷമീനയോടുള്ള പകയാണ് കൃത്യം നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നു പ്രതിക്ക് പരിഗണന ലഭിക്കാത്തതും തികഞ്ഞ അവഗണനയും നേരിടുന്നതിനെ തുടര്‍ന്ന് പ്രതി കടുത്ത മാനസിക ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിന് ജസീലയെ പ്രേരിപ്പിച്ചതെന്നും പൊലിസ് പറഞ്ഞു.

പത്തു ദിവസത്തിനകം പുതിയ വീട്ടിലേക്ക് താമസം മാറുവാനുള്ള ഒരുക്കത്തിലായിരുന്നു ജസീലയും ഭര്‍ത്താവ് അബ്ദുള്‍ കാദറും. സംഭവം നടന്നത് മുതല്‍ വീട്ടുകാരെ പൊലിസ് നിരന്തരം ചോദ്യം ചെയ്ത് വന്നിരുന്നു. ഇതിനിടെ പ്രതിയുടെ മൊഴിയില്‍ സംശയം ഉള്ളതായി സംഭവ ദിവസം തന്നെ പൊലിസിന് ബോധ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പൊലിസ് നായയെ കൊണ്ട് വന്ന് പരിശോധന നടത്തിയിരുന്നെങ്കിലും വീടിനും കിണറിനും സമീപം മാത്രമേ നായ ഒടിയുള്ളു. പുറമെ നിന്നുള്ള പങ്കാളിത്തം കൃത്യത്തിനു പിന്നിലില്ലെന്ന് ഇതേതുടര്‍ന്ന് പൊലിസ് നിഗമനത്തിലെത്തുകയായിരുന്നു. വിരലടയാള വിദഗ്ധരും പരിശോധനയില്‍ പങ്കെടുത്തു.

മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വട്ടക്കുണ്ട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ 12 മണിയോടെ മയ്യത്ത് മറവ് ചെയ്തു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. സി.ഐ ടിഎ അഗസ്റ്റിന്‍, എസ്.ഐ സായൂജ് കുമാര്‍, എ.എസ്.ഐ സുരേഷ് വി.കെ, അനില്‍കുമാര്‍, രാജീവ് ബാബു,ഷിബിന്‍ ജോസഫ് ഷീബ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി ചിത്രം തെളിഞ്ഞു;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  a few seconds ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  29 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  35 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago