ഹജ്ജ് തീര്‍ഥാടനത്തിന് കൂടുതല്‍ വനിതാ വളണ്ടിയര്‍മാരെ നിയോഗിക്കണം
ഹജ്ജ് തീര്‍ഥാടനത്തിന് കൂടുതല്‍ വനിതാ വളണ്ടിയര്‍മാരെ നിയോഗിക്കണമെന്ന് മന്ത്രി ജലീല്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ സദ്ഭാവന മണ്ഡപ് പദ്ധതി കേരളത്തില്‍ കൂടുതല്‍ കൗസിലിംഗ് സെന്ററുകള്‍ തുടങ്ങുന്നതിന് പ്രയോജനപ്പെടുത്താമെന്നും പ്രൊപ്പോസല്‍ നല്‍കിയാല്‍ ഉടന്‍ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി വയനാട്ടില്‍ അനുവദിച്ച കമ്മ്യൂണിറ്റി കോളജ് മാതൃകയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കണം. ഇതിനായി ഒരു സ്വകാര്യ ട്രസ്റ്റ് സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് നല്‍കിയിട്ടുള്ള അഞ്ച് ഏക്കര്‍ ഭൂമി കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്കായി പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് 24 സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ഇവ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. പോസ്റ്റ് മെട്രിക് ആന്‍ഡ് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ തുക വര്‍ധിപ്പിക്കണം. മാര്യേജ് കൗണ്‍സിലിംഗ് സെന്ററുകള്‍ തുടങ്ങാന്‍ കേന്ദ്രസഹായം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."