ആരോഗ്യ സംരക്ഷണത്തിന് റമദാനില്‍ വൈവിധ്യമാര്‍ന്ന കഞ്ഞികളൊരുക്കി കാളികാവ് ജുമാമസ്ജിദ്
കാളികാവ്: ദൈവീക പ്രീതി നേടാനുള്ള മാര്‍ഗത്തോടൊപ്പം ആരോഗ്യ സംരക്ഷണത്തിന് കൂടിയുള്ള അവസരമാണ് റമദാന് വ്രതം. ഭക്ഷണം ഒഴിവാക്കി ശരീരത്തിന് ആയാസം വരുത്താന്‍ നോമ്പു കൊണ്ടാവും. പകലന്തിയോളം പട്ടിണി കിടക്കുന്നവര്‍ക്ക് ആരോഗ്യ സുരക്ഷാ മാര്‍ഗം കൂടി ഒരുക്കിയാണ് കാളികാവ് പഴയ ജുമാ മസ്ജിദില്‍ കഞ്ഞി വിതരണം ചെയ്യുന്നത്. തറാവീഹ് നിസ്കാരം കഴിഞ്ഞ് പോകുന്നവര്‍ക്കാണ് വിവിധയിനം കഞ്ഞി നല്‍കുന്നത്.
പഴമയുടെ വീണ്ടെടുപ്പ് കൂടിയായിട്ടാണ് കാളികവ് ജുമാ മസ്ജിദില്‍ വിവിധയിനം കഞ്ഞികള്‍ വിതരണം ചെയ്യുന്നത്. ഏറെ അദ്വാനവും സമയവുമെടുത്താണ് കഞ്ഞി തയാറാക്കുന്നത്. ജീരകക്കഞ്ഞി, ഉലുവക്കഞ്ഞി, പാല് കഞ്ഞി, മസാലക്കഞ്ഞി തുടങ്ങിയ വിവിധയിനം കഞ്ഞികളാണ് ഒരുക്കുന്നത്. പഴയ തലമുറയുടെ ആരോഗ്യം രഹസ്യം കൂടിയായ വിവധയിനം കഞ്ഞികള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യക്കൂടി സംഘാടകര്‍ക്കുണ്ട്.
പ്രവാസിയായ കുരിക്കള്‍ അബ്ദുല്‍ ഗഫൂറാണ് കഞ്ഞി തയാറാക്കുന്നത്. നങ്ങച്ചന്‍ മുസ്തഫ വൈദ്യര്, പട്ടിക്കാടന്‍ ഹമീദ് എന്നിവരും പങ്കാളികളാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."