HOME
DETAILS

ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

  
backup
June 09 2017 | 18:06 PM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d

 

 

വഴിക്കടവ്: കാലിച്ചന്തയില്‍ ക്ഷീര വികസന വകുപ്പിലെ വിജിലന്‍സ് വിഭാഗം നോഡല്‍ ഓഫിസര്‍ ചമഞ്ഞ് കാലി വണ്ടികളില്‍ നിന്നും പിഴ ചുമത്തി രസീത് നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ വഴിക്കടവ് പൊലിസ് പിടിയിലായ കോഴിക്കോട് പേരാമ്പ്ര മുളിയേങ്ങല്‍ സ്വദേശി പനമ്പ്രമ്മല്‍ സുബൈറിനെ കടകളിലെത്തിച്ച് തെളിവടുപ്പ് നടത്തി. തുടരന്വേഷണത്തിന് നിലമ്പൂര്‍ കോടതി രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. പ്രതി ക്ഷീര വികസന വകുപ്പിന്റെ പേരില്‍ സംഘടിപ്പിച്ച ഉത്തരവുകളും, പിഴത്തുകക്ക് നല്‍കിയ രസീത്, ഔദ്യോഗിക ഐഡന്റിറ്റി കാര്‍ഡ്, വിവിധ സീലുകള്‍, വാഹനത്തില്‍ ഒട്ടിച്ച സ്റ്റിക്കര്‍ എന്നിവ വ്യാജമാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
പൊലിസിന്റെ അപേക്ഷയെ തുടര്‍ന്ന് നിലമ്പൂര്‍ ഏരിയ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥനായ മഹേഷ് സ്റ്റേഷനിലെത്തി രേഖകള്‍ പരിശോധിച്ചതില്‍ എല്ലാം വ്യാജമാണെന്ന് അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്തതില്‍ പ്രതി രേഖകളും, കാര്‍ഡുകളും, സീലുകളും സ്റ്റിക്കറുകളും ഉണ്ടാക്കിയ കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥാപനങ്ങള്‍ പൊലിസിന് കാണിച്ച് കൊടുത്തു. അവിടെയെല്ലാം പൊലിസ് പ്രതിയുമായി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
ശനിയാഴ്ചയാണ് പ്രതി എടക്കര ചന്തയിലെത്തി തട്ടിപ്പ് നടത്തിയത്. പൊലിസ് അന്വേഷണത്തില്‍, സംഭവസ്ഥലത്ത് നിന്ന് സ്‌കൂട്ടറില്‍ സ്ഥലം വിട്ട പ്രതി താമസിച്ച ലോഡ്ജ് കണ്ടെത്തിയിരുന്നു. ലോഡ്ജ് ഉടമ നല്‍കിയ മൊബൈല്‍ നമ്പറില്‍ പൊലിസ് വിളിച്ചതോടെ സംശയം തോന്നിയ പ്രതി പേരാമ്പ്രയിലെ വീട്ടിലെത്തി സീലുകളും വിവിധ ഔദ്യോഗിക ഐഡി കാര്‍ഡുകളും സ്റ്റിക്കറുകളും മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കളഞ്ഞതായാണ് പ്രതിയുടെ മൊഴി.
ഈ മാസം നാലിനാണ് പ്രതിയെ പേരാമ്പ്രയില്‍ നിന്നം പിടികൂടിയത്, കുടുംബത്തില്‍ പശു, ആട് കോഴി എന്നിവ വളര്‍ത്തുന്നതിനാല്‍ ക്ഷീര വികസന വകുപ്പിലും കൃഷി വകുപ്പിലുമുള്ള പരിചയമാണ് പ്രതിക്ക് തുണയായത്. ഏറ്റവും നല്ല 100 മിന്‍ കൃഷി കര്‍ഷകരില്‍ ഒരാളായി സുബൈറിനെ പഞ്ചായത്ത് തിരഞ്ഞെടുത്ത് ആദരിച്ചിരുന്നതായും സുബൈര്‍ മൊഴി നല്‍കി.
വഴിക്കടവ് അഡീഷണല്‍ എസ്.ഐ അജയന്‍ , എ.എസ്.ഐ എം. അസൈനാര്‍, എസ്.സി.പി.ഒ അന്‍വര്‍ സാദത്ത്, സി.പി.ഒമാരായ എന്‍.പി സുനില്‍, സുര്യാകുമാര്‍ എന്നിവരാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പ്രതിയെ തിരികെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  17 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  17 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  17 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  17 days ago