'സ്ത്രീ പ്രവേശനം തടയുന്നത് അന്ധവിശ്വാസം'
കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയുന്നത് അന്ധവിശ്വാസമാണെന്നും അന്ധവിശ്വാസത്തെ പരിരക്ഷിക്കുക എന്നത് ഇടതുപക്ഷ നയ സമീപനമല്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനല്‍ സ്വഭാവമുള്ള സാമൂഹികവിരുദ്ധരെ അയച്ച് ബി.ജെ.പിയും ആര്‍.എസ്.എസും നടത്തിയ പ്രതിഷേധമാണ് ശബരിമലയില്‍ കണ്ടത്. കോണ്‍ഗ്രസ് ഇവരെ പിന്നില്‍നിന്ന് പിന്തുണച്ചു. വിശ്വാസം സംരക്ഷിക്കുക എന്നതാണ് ഇടതുപക്ഷ സമീപനം. രാജ്യത്തെ നിയമത്തെ തടഞ്ഞുവയ്ക്കാനാകില്ല. കോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ നടപടിക്ക് നല്ല ജനപിന്തുണയുണ്ട്.
ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍തന്നെ നേരിട്ടു പങ്കെടുത്ത് ശബരിമലയില്‍ കലാപം ഉണ്ടാക്കാന്‍ നടത്തിയ ശ്രമത്തെ നല്ല നിലയിലാണ് സര്‍ക്കാരും പൊലിസും കൈകാര്യം ചെയ്തത്.ശബരിമല വിഷയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ബാധിക്കില്ലെന്നും എല്‍.ഡി.എഫ് നല്ല മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."