HOME
DETAILS

വിദേശ കറന്‍സിയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടല്‍

  
backup
October 24 2018 | 04:10 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d



കണ്ണൂര്‍: വിദേശ കറന്‍സിയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന നാല് ബംഗ്ലാദേശികളെ പൊലിസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് മറൂള്‍ഗഞ്ച് ചോട്ടാബാദുര സ്വദേശി മുഹമ്മദ് സൈഫുല്‍ ഇസ്‌ലാം സാഗര്‍ (25), മറൂള്‍ ഗഞ്ച് ദംഗീബംഗയിലെ റസാഖ് ഖാന്‍ (24), മാതാരി ഉഫര്‍ ഷുപ് സോറിലെ മുഹമ്മദ് ലബ്‌ലു (45), കുന്നാറിലെ ബേബി ബീഗം (40) എന്നിവരെയാണ് ആയിക്കരയില്‍ കണ്ണൂര്‍ സിറ്റി പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ വന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്നും നിരവധി പേരാണു തട്ടിപ്പിനിരയായതെന്നും ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു.
ഇവരില്‍നിന്ന് അമേരിക്കന്‍ ഡോളര്‍, സഊദി റിയാല്‍ എന്നിവയും ഇന്ത്യന്‍ കറന്‍സിയും കണ്ടെടുത്തു. ഇവരുടെ യഥാര്‍ഥ പേരിലുള്ള ആധാര്‍ കാര്‍ഡുകളും ഒരു പാന്‍കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ വിലാസം ബംഗളൂരുവിലും ഒരാളുടേത് ഡല്‍ഹിയിലുമാണ്. ഇവരുടെ പേരില്‍ പണം പിടിച്ചുപറിച്ച രണ്ടു കേസുകളുമുണ്ട്. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ താഴെചൊവ്വ തെഴുക്കിലെ പീടികയിലെ വീട്ടിലെ കവര്‍ച്ചയുടെ അന്വേഷണത്തിനിടെയാണു തട്ടിപ്പ് നടത്തുന്ന ബംഗ്ലാദേശ് സ്വദേശികളെ പിടികൂടിയത്.
പേപ്പര്‍ കെട്ടിനു മുന്നിലും പിന്നിലുമായി ഡോളര്‍വച്ച് ആവശ്യക്കാരെ പറ്റിക്കുന്ന തരത്തിലായിരുന്നു ഇവരുടെ തട്ടിപ്പ്. ആവശ്യക്കാരെ വിളിച്ചുവരുത്തി വ്യാജ ഡോളര്‍ നല്‍കി ഇവരുടെ കൈയില്‍ നിന്ന് പണം തട്ടിയെടുക്കുകയാണു ചെയ്യുന്നത്. പണം നല്‍കിയ പലരും തട്ടിപ്പിന് ഇരയായെങ്കിലും നാണക്കേടോര്‍ത്ത് പുറത്തുപറഞ്ഞിരുന്നില്ല. പ്രതികള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ പണവുമായെത്തുന്നവര്‍ സംശയത്തിന്റെ പേരില്‍ പണംനല്‍കാതെ തിരികെപോകാന്‍ ശ്രമിച്ചാല്‍ ഇവരെ ആക്രമിച്ച് പണം കവരുന്നതും സംഘത്തിന്റെ രീതിയായിരുന്നുവെന്നു പൊലിസ് വിശദീകരിച്ചു. ഇത്തരം പിടിച്ചുപറിയുമായി രണ്ടുപേരുടെ പരാതികള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്. രണ്ടുപേരില്‍ നിന്നായി മൂന്നുലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയത്. താഴെചൊവ്വയില്‍ ബേക്കറി നടത്തുന്ന മട്ടന്നൂര്‍ സ്വദേശി കെ.വി മുര്‍ഷിദ്, കണ്ണൂര്‍ ബസ്റ്റാന്‍ഡിലെ വ്യാപാരി കൊറ്റാളിയിലെ പി.പി. സഹദ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.
കടകളില്‍ വിദേശ കറന്‍സിയുമായി എത്തുന്ന സംഘാംഗങ്ങള്‍ വിശ്വാസമാര്‍ജിക്കുകയാണ് ആദ്യം ചെയ്യുന്നത്. വിദേശ കറന്‍സികളുടെ മൂല്യത്തേക്കാള്‍ കുറഞ്ഞ തുകയ്ക്കാണു കച്ചവടമുറപ്പിക്കുക. മുകളില്‍മാത്രം വിദേശകറന്‍സികളുടെ ചിത്രങ്ങള്‍ വച്ച് കടലാസ് കെട്ടുകളാണ് ഇവര്‍ ഇടപാടുകാര്‍ക്കു നല്‍കിയിരുന്നത്.
കറന്‍സികള്‍ പരിശോധിച്ച് പണം നല്‍കാമെന്നു പറയുന്നവരെ ഇവര്‍ സംഘം ചേര്‍ന്നു മര്‍ദിച്ചാണു പണം കൈക്കലാക്കിയിരുന്നത്. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് ഈ സംഘത്തിലെ കുറച്ചുപേര്‍ നാട്ടിലേക്കു തിരിച്ചുപോയതായും പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago