HOME
DETAILS

തലസ്ഥാനത്ത് അക്കേഷ്യ, മാഞ്ചിയം തൈകള്‍ വച്ചു പിടിപ്പിക്കാന്‍ നീക്കം; ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ വനം വകുപ്പ്

  
backup
June 09 2017 | 19:06 PM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be




പേപ്പാറ: ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ വനം വകുപ്പ് നീങ്ങുന്നത് വിവാദത്തിലേക്ക്.    പ്രക്യതി തരുന്ന പാഠങ്ങള്‍ പഠിക്കാതെ വനം വകുപ്പ് ജനങ്ങളുടെ കുടിനീര് ഇല്ലാതാക്കാന്‍ വന്‍ പദ്ധതിയ്ക്ക് ഒരുങ്ങുന്നതാണ് വിവാദമാകുന്നത്.    
തിരുവനന്തപുരം നഗരത്തിനും അടുത്തുള്ള ഗ്രാമങ്ങള്‍ക്കും ശുദ്ധജലം എത്തിക്കുന്നതിന്   വേണ്ടി നിര്‍മിച്ച പേപ്പാറ അണക്കെട്ടിനും പേപ്പാറ വന്യജീവി സങ്കേതത്തിനും നാശം വിതയ്ക്കാന്‍ കഴിയുന്ന വന വല്‍ക്കരണ വിപ്‌ളവത്തിന് തയ്യാറെടുക്കുകയാണ് വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്റ്റ് വിഭാഗം.   
 അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍  വീണ്ടും നട്ടുപിടിപ്പിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ് .തൈകള്‍ വച്ചു പിടിപ്പിക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരേ ബഹുജന പ്രതിഷേധം ശക്തിയാര്‍ജിക്കുകയാണ്.
 പൈത്യക വനമായി യുനസ്‌കൊ പ്രഖ്യാപിച്ച അഗസ്ത്യമലയിലാണ് പേപ്പാറ വന്യജീവി സങ്കേതം. ഈ സങ്കേതവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന സോഷ്യല്‍ ഫോറസ്റ്റ് ഭൂമിയിലാണ് അക്കേഷ്യ പോലുള്ള തൈകള്‍ നടാന്‍ തയ്യാറെടുക്കുന്നത്.
പല തവണ ഇവിടെ അത്തരം മരങ്ങള്‍ നടുകയും അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആ പദ്ധതിയുമായി  വനം വകുപ്പ് എത്തിയിരിക്കുന്നത്.  മണ്ണില്‍ നിന്നു ജലം വലിച്ചെടുക്കുന്നതിനൊപ്പം അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷന്‍ കൃഷി മാരക രോഗങ്ങള്‍ പകര്‍ത്തുന്നുവെന്നതിനു തെളിവുകളുമായി നിരവധി പഠനങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
പേപ്പാറ, പട്ടന്‍കുളിച്ചപാറ മേഖലകളോടു ചേര്‍ന്ന ആദിവാസി ഊരുകളില്‍ മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനു പിന്നില്‍ അക്കേഷ്യ, മാഞ്ചിയം മരങ്ങളുടെ വ്യാപനം കാരണമായെന്നാണു വിലയിരുത്തല്‍. ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, കാന്‍സര്‍ എന്നിവ ഈ ഊരുകളില്‍ വ്യാപകമാണ്.
 ഇതു പ്രദേശത്തെ ആദിവാസികള്‍ക്കു ശ്വാസ തടസ്സം ഉള്‍പ്പെടെ അസ്വസ്ഥതകള്‍ ഉണ്ടായതായി ആദിവാസികള്‍ നേരത്തേ പരാതി പറഞ്ഞിരുന്നു. നഗരത്തിന്റെ പ്രധാന ജല സ്രോതസ്സായ പേപ്പാറ ഡാമിന്റെ വൃഷ്ടി പ്രദേശത്താണു പ്ലാന്റേഷന്‍.
മരങ്ങളിലെ ഇലകളും പൂക്കളും ജലത്തില്‍ വീഴുന്നതും ഇത് അഴുകുന്നതും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമോയെന്നുള്ള ആശങ്ക സജീവമാണ്.ദിനംപ്രതി ഡാമിലെ ജല നിരപ്പ് താഴുന്നതിനു പിന്നില്‍ പ്ലാന്റേഷനുകള്‍ തന്നെയെന്നാണു വിദഗ്ധ അഭിപ്രായം. നീരുറവകളും വറ്റിയതുമൂലം കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും പതിവായിട്ടുണ്ട്. രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്ക് അക്കേഷ്യ, മാഞ്ചിയം നട്ടു പിടിപ്പിക്കുന്നതു കാരണമാകുന്നുവെന്ന സാധ്യത നിലവിലുള്ളതിനാല്‍ ഇനിയുമൊരു പരീക്ഷണത്തിന് അനുവദിക്കില്ലെന്നു നാട്ടുകാര്‍ പറയുന്നു. സന്നദ്ധ സംഘടനകളും ഇതിനെ പിന്‍താങ്ങി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍, ഇതൊന്നും വക വയ്ക്കാതെ വീണ്ടും തൈകള്‍ വച്ചു പിടിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയാണു വനം വകുപ്പ്.
വനം വകുപ്പിന് ലോക ബാങ്കിന്റെ വനവല്‍ക്കര പദ്ധതിക്കായി കോടികളാണ് കിട്ടിയിരിക്കുന്നത്. ഇത് ചിലവഴിക്കാനാണ് വന്‍ അഴിമതിക്ക് പോലും സാധ്യതയുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.  






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago