HOME
DETAILS

പി.എസ്.സി തട്ടിപ്പ്: ഹൈക്കോടതി നിര്‍ദേശം പാലിക്കുമെന്ന് ഡി.ജി.പി

  
backup
August 30 2019 | 17:08 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95


ആലപ്പുഴ: സമീപകാലത്തെ എല്ലാ പി.എസ്.സി നിയമനങ്ങളും അന്വേഷിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ക്രൈംബ്രാഞ്ചിനെയോ പ്രത്യേക സംഘത്തെയോ അന്വേഷണം ഏല്‍പ്പിക്കും.
ഇക്കാര്യത്തില്‍ തുറന്ന സമീപനമാണെന്നും വളരെ സുതാര്യമായാണ് പൊലിസ് പ്രവര്‍ത്തിക്കുന്നതെന്നും ആലപ്പുഴയില്‍ പരാതിപരിഹാര അദാലത്തിനുശേഷം ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
ഓണക്കാലത്തെ കവര്‍ച്ചയും അക്രമവും തടയുന്നതിനായുള്ള പദ്ധതികളും ആവിഷ്‌കരിക്കും. ജനപ്രതിനിധികളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയിട്ടുണ്ട്.


പൊതുജനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചശേഷം തുക മടക്കിനല്‍കാതെ തട്ടിപ്പ് നടത്തുന്നതായി വിവിധ ജില്ലകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പരാതികള്‍ അന്വേഷിക്കാന്‍ കേന്ദ്രീകൃത അന്വേഷണ സംഘത്തെ നിയോഗിക്കും. പരാതികളുമായി ബന്ധപ്പെട്ട ചില കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍, നിയമോപദേശം കൂടി സ്വീകരിച്ചശേഷം കേന്ദ്രീകൃത അന്വേഷണസംഘത്തെ നിയമിക്കും.
ആലപ്പുഴ ജില്ലയില്‍ കാപ്പ നിയമപ്രകാരം 25 പേര്‍ക്കെതിരേ നടപടി എടുത്തതായും അദ്ദേഹം പറഞ്ഞു. 110 പരാതികള്‍ സംസ്ഥാന പൊലിസ് മേധാവി നടത്തിയ അദാലത്തില്‍ എത്തി. ഇതില്‍ രണ്ടെണ്ണം പൊലിസിന് എതിരേയുള്ളതായിരുന്നു. തട്ടിപ്പു കേസുകളായിരുന്നു അദാലത്തിനെത്തിയ പരാതികളില്‍ ഏറെയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago