സഊദിയില്‍ ഗിന്നസ് നേട്ടവുമായി റബര്‍ വാട്ടര്‍ പാര്‍ക്ക്
റിയാദ്: ലോകത്തെ ഏറ്റവും വലിയ റബര്‍ വാട്ടര്‍ പാര്‍ക്ക് നിലകൊള്ളുന്ന ഇടമെന്ന ഖ്യാതി ഇനി സഊദിക്ക്. കിഴക്കന്‍ സഊദിയിലെ അല്‍ ഖോബാറിലാണ് ഗിന്നസ് ബുക്കില്‍ കയറിയ റബര്‍ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.
കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ വാണിജ്യനഗരമായ അല്‍ ഖോബാര്‍ തീരത്താണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സഊദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യത്താകമാനം നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ഏറ്റവും വലിയ റബര്‍ പാര്‍ക്ക് സജ്ജമാക്കിയത്.
20,536 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ നിര്‍മിച്ച വിനോദനഗരത്തില്‍ എഴുപത്തഞ്ചിലധികം റൈഡുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ നേരത്തെ ഫിലിപ്പ്‌പൈന്‍സ് തീരത്ത് നിര്‍മിച്ച റബര്‍ വാട്ടര്‍ പാര്‍ക്കിന്റെ റെക്കോര്‍ഡാണ് സഊദി ഭേദിച്ചത്. എണ്ണയിതര വരുമാനം ലക്ഷ്യമാക്കി സഊദി വിനോദപരിപാടികള്‍ കൂടുതലായി രാജ്യത്ത് നടത്താനുള്ള പരിപാടി ഊര്‍ജിതമാക്കിയിരിക്കുയാണ്. ഇതിന്റെ ഭാഗമായി അടുത്തിടെ ഏതാനും വിനോദ പരിപാടികള്‍ക്ക് രാജ്യം ഈ വര്‍ഷം സാക്ഷ്യം വഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."