HOME
DETAILS
MAL
സഊദി: ഭരണ പിന്തുടര്ച്ചാ യോഗം ചേര്‍ന്നെന്നു വ്യാജ വാര്‍ത്ത
backup
October 24 2018 | 04:10 AM
റിയാദ്: സഊദി മാധ്യമപ്രവര്ത്തകന് ജമാല്‍ കഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വിവിധ തലങ്ങളില്‍നിന്ന് പുറത്തുവരുന്നതിനിടെ സഊദി രാജകുടുംബത്തിലെ പിന്തുടര്ച്ചാവകാശ സമിതി അടിയന്തര യോഗം ചേര്‍ന്നെന്നു വ്യാജവാര്‍ത്ത. സഊദി ഭരണ നേതൃത്വത്തെ അവരോധിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അധികാര സമിതിയാണ് പിന്തുടര്ച്ചാവകാശ സമിതി. റോയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ചെന്ന നിലയിലാണ് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ സബ്ഖ് പത്രത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി സബ്ഖ് രംഗത്തെത്തി.
ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ മാത്രമേ തങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് സബ്ഖ് വൃത്തങ്ങള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."