HOME
DETAILS
MAL
പ്രേമന്‍ വധം: തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ ഏഴുപ്രതികളെ വെറുതെ വിട്ടു
backup
August 30 2019 | 18:08 PM
തലശേരി: ബി.ജെ.പി പ്രവര്‍ത്തകനായ എടച്ചോളി പ്രേമന്‍ വധക്കേസില്‍ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഏഴു സി.പി.എം പ്രവര്‍ത്തകരെ കോടതി കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെവിട്ടു. കോടിയേരി സ്വദേശികളായ കെ.അഭി എന്ന അഭിനേഷ് (38), വി.പി ഷൈജേഷ് (37), കുനിയില്‍ പി.മനോജ് (40), കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ് (40), തയ്യില്‍ വട്ടക്കണ്ടി സജീവന്‍ (39), വട്ടക്കണ്ടി റിഗേഷ് (36), കാരാല്‍തെരുവിലെ കുനിയിയില്‍ സ്വദേശിയും തലശ്ശേരി നഗരസഭാ ചെയര്‍മാനുമായ സി.കെ രമേശന്‍ (50) എന്നിവരെയാണു തലശേരി രണ്ടാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. എട്ടു പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഏഴാം പ്രതിയായിരുന്ന കുനിയില്‍ ചന്ദ്രശേഖരന്‍ നേരത്തെ മരിച്ചിരുന്നു. 2005 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."