HOME
DETAILS

ചെങ്ങോടുമലയില്‍ നിന്ന് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ കടത്തിയതായി പരാതി

  
backup
October 24 2018 | 05:10 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%81%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95

പേരാമ്പ്ര: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിനു സൗകര്യമൊരുക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള ടാങ്ക് പൊളിച്ച ക്വാറി മാഫിയ പദ്ധതിയുടെ പൈപ്പ് കടത്തിക്കൊണ്ടുപോയതായി പരാതി. ഇതുസംബന്ധിച്ച് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ബാലുശ്ശേരി പൊലിസ്, ബ്ലോക്ക് പഞ്ചായത്ത്, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്‍കി.
10 മാസം മുന്‍പ് ചെങ്ങോടുമല കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിക്കുകയും കിണറ്റില്‍നിന്ന് ടാങ്കിലേക്കുള്ള പൈപ്പ് കുഴിച്ചെടുത്ത് സമീപത്തെ ഉപയോഗശൂന്യമായ കിണറുകളില്‍ താഴ്ത്തുകയുമായിരുന്നു.
ഇതിനെതിരേ ആക്ഷന്‍ കമ്മിറ്റി പൊലിസില്‍ പരാതി കൊടുക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ക്വാറിമാഫിയ ഈ പൈപ്പുകള്‍ കഴിഞ്ഞദിവസം രാത്രി കിണറ്റില്‍ നിന്നെടുത്ത് ദൂരെ എവിടെയോ കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതത്തൂണുകളും അലൂമിനിയം കമ്പികളും ഇങ്ങനെ കടത്തിയ കൂട്ടത്തില്‍ ഉള്ളതായി പരാതിയില്‍ പറയുന്നു.
സ്വകാര്യവ്യക്തി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു വിട്ടുകൊടുത്ത സ്ഥലത്താണു ലക്ഷങ്ങള്‍ മുടക്കി ടാങ്ക് പണിതത്. പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പിന്നീട് ഗ്രാമ പഞ്ചായത്തിനു കൈമാറുകയായിരുന്നു. ഈ ടാങ്കിനു ചുറ്റുമുള്ള സ്ഥലം വാങ്ങിയ ക്വാറി കമ്പനി, ഖനനം തുടങ്ങാന്‍ ടാങ്ക് തടസമാകുമെന്നുകണ്ടാണ് ടാങ്കും പൈപ്പുകളും നശിപ്പിച്ചത്. ടാങ്ക് പൊളിച്ചതിനെതിരേ കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബാലുശ്ശേരി പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലിസ് കേസെടുത്തില്ല.
സുരേഷ് ചീനിക്കല്‍, ദിലീഷ് കൂട്ടാലിട, ബിജു കൊളക്കണ്ടി, ജിമിനേഷ് കൂട്ടാലിട, വി.കെ ജോബി, മനു പ്രസാദ് കൂട്ടാലിട, രഖില്‍ ചെടിക്കുളം, സുധി കിഴക്കയില്‍ എന്നിവരുടെ നേതൃത്വത്തിലാണു പരാതികള്‍ നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  37 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  37 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago