ഹാര്‍ബറില്‍ ദുര്‍ഗന്ധം: നാട്ടുകാരില്‍ ദുരിതം
കൊയിലാണ്ടി: ഹാര്‍ബര്‍ പരിസരത്തു മലിനജലം കെട്ടിനില്‍ക്കുന്നത് ജനത്തിന് ദുരിതമാകുന്നു. ലേലപ്പുരക്ക് സമീപം പാര്‍ക്കിങ് ഭാഗത്താണു മലിനജലം കെട്ടിനില്‍ക്കുന്നത്. ഉദ്ഘാടനം നീളുന്ന ഹാര്‍ബറില്‍ ലേലപ്പുര മത്സ്യവില്‍പനക്കും കയറ്റുമതിക്കും ഉപയോഗിച്ചുവരികയാണ്. നൂറുകണക്കിനു ലോറികളാണു മത്സ്യവുമായി പ്രതിദിനം ഹാര്‍ബറില്‍നിന്ന് പുറത്തേക്കു പോകുന്നത്. എന്നാല്‍ ഇവിടുത്തെ ഐസും മലിനജലവും ഒഴുകിപ്പോകാനുള്ള സൗകര്യമിവിടെയില്ല.
അതേസമയം ഹാര്‍ബര്‍ കമ്മിഷന്‍ ചെയ്യാതെ ലേലപ്പുര ഉപയോഗിക്കരുതെന്ന ഹാര്‍ബര്‍ എന്‍ജിനീയര്‍ നോട്ടിസ് പതിച്ചിട്ടുണ്ട്. ഈ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ലേലപ്പുര ഉപയോഗിക്കുന്നത്. മത്സ്യത്തൊഴിലാളികളും ലോറി തൊഴിലാളികളും ഉപയോഗിച്ചൊഴിവാക്കുന്ന വസ്തുക്കളും വെള്ളക്കെട്ടിലും സ്ലാബിനുള്ളിലും തങ്ങിനില്‍ക്കുന്നതും ഹാര്‍ബര്‍ പരിസരത്തു ദുര്‍ഗന്ധം പരത്തുന്നുണ്ട്. ഇതുകാരണം പരിസരത്തെ താമസക്കാര്‍, സമീപത്തെ സ്‌കൂള്‍ വിദ്യാഥികള്‍ പ്രയാസപ്പെടുകയാണ്.
കെട്ടിനില്‍ക്കുന്ന മലിനജലം നീക്കം ചെയ്യാനാകാതെ ആരോഗ്യവകുപ്പും കൈമലര്‍ത്തുകയാണ്. ഹാര്‍ബര്‍ ഉദ്ഘാടനം എത്രയും വേഗത്തില്‍ നടക്കുകയേ നിലവില്‍ മലിനജലം കെട്ടിനല്‍ക്കുന്നത് ഒഴിവാക്കുന്നതിനു സംവിധാനങ്ങള്‍ ഒരുക്കുകയോ ആണു പ്രശ്‌നങ്ങള്‍ക്കു പരിഹാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."