ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; മെഡിക്കല്‍ കോളജില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു
അമ്പലപ്പുഴ: കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇത് കണക്കിലെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക പനി വാര്‍ഡുകളും സ്ഥാപിച്ചു.
സ്ത്രീകള്‍, പുരുഷന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്കായി 4 വിഭാഗങ്ങളിലായി 30 കിടക്കകളോടുകൂടിയാണ് പ്രത്യേകവാര്‍ഡുകള്‍ ആരംഭിച്ചിരിക്കുന്നത്. ആവശ്യത്തിനു മരുന്നുകളും, കൊതുകുവലകളും ഈ വാര്‍ഡുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ.ആര്‍ വിരാംലാല്‍ പറഞ്ഞു.
വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിയോഗിച്ച ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് വാര്‍ഡുകളും ആശുപത്രി പരിസരവും ശുചീകരിക്കുന്നുണ്ട്. പനി ബാധിതരെ ചികിത്സിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നും ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നു മാണ് പനിക്ക് ചികിത്സ തേടി മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൂടുതല്‍ പേരും എത്തുന്നത്.പനി ബാധിച്ച ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഡെങ്കിപ്പനി ബാധിച്ച 8 പേരേയും എച്ച് 1, എന്‍1 ബാധിച്ച ഒരാളെയും ആശുപത്രിയില്‍ എത്തിച്ചു.തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി പടരുന്നുണ്ടെങ്കിലും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സൂപ്രണ്ട് ഡോ.ആര്‍.വി.രാം ലാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."