റോഡരികിലെ മാലിന്യം നീക്കിയില്ല; രോഗഭീതിയില്‍ നാട്ടുകാര്‍
കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിന്റെ നിറവ് മാലിന്യ ശേഖരണത്തിന്റെ ഭാഗമായി വീട്ടുടമകളും പൊതുജനങ്ങളും നിക്ഷേപിച്ച മാലിന്യങ്ങള്‍ രോഗഭീതി പടര്‍ത്തുന്നു.
പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ വിലങ്ങാട് ടൗണില്‍ ജലവൈദ്യുത പദ്ധതിക്ക് റോഡരികില്‍ സൂക്ഷിച്ച മാലിന്യങ്ങളാണ് രോഗ ഭീഷണി ഉയര്‍ത്തുകയും നാട്ടുകാര്‍ക്ക് ദുരിതവുമായി മാറിയിരിക്കുകയാണ്. മാസത്തോളമായി ഇവിടെ അട്ടിയിട്ട മാലിന്യ ചാക്കുകളില്‍ കാടുപിടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വീട്ടുകാരില്‍നിന്ന് അന്‍പത് രൂപ വാങ്ങി ശേഖരിച്ച മാലിന്യങ്ങള്‍ നിറവ് വേങ്ങേരിക്ക് കൈമാറുകയും അവര്‍ സംസ്കരിക്കുകയുമാണ് ചെയ്യുക.
എന്നാല്‍ മലയോര മേഖലയില്‍നിന്നു കൊണ്ടുവന്ന മാലിന്യങ്ങള്‍ കയറ്റിക്കൊണ്ടു പോകാതെ കെട്ടിക്കിടക്കുന്നതാണ് ഭീഷണിയായി മാറിയിരിക്കുന്നത്. എന്നാല്‍ കഴുകി വൃത്തിയാക്കിയ നിലയിലുള്ള മാലിന്യങ്ങള്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ടെന്നും പതിനാറ് ദിവസമായി റോഡരികില്‍ കിടക്കുന്ന മാലിന്യ ചാക്കുകള്‍ ഉടനടി നീക്കം ചെയ്യുമെന്നും നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ പവിത്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."