ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല: റഷീദലി തങ്ങള്‍
ഫറോക്ക്: കേരളത്തിനകത്തും പുറത്തും മുസ്ലിം ലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാഷ്ടീയ നേട്ടങ്ങള്‍ക്കു വേണ്ടിയല്ല ഉപയോഗിക്കുന്നതെന്നു കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്മാന് പണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. നല്ലളം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി നിര്‍മ്മിച്ച 15ാം ബൈത്തുറഹ്മ താക്കോല്‍ദാനവും പൊതുസമ്മേളനവും ഉദ്ഘാടനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ മുസ്ലിം ലീഗിനെ എല്ലാവരും ഒരേ മനസ്സോടെ അംഗീകരിക്കുന്ന കാലഘട്ടമാണ് ഇതെന്നും പൊതുപ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ സേവന രംഗങ്ങളിലും നിറഞ്ഞു നില്ക്കുന്ന പ്രസ്ഥാനമാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു.
എം.കെ രാഘവന് എം.പി മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി മായിന്‍ഹാജി അധ്യക്ഷനായി. സിറാജ് പൂക്കോത്ത്, എം. മുഹമ്മദ് കോയ ഹാജി, യു. പോക്കര് , കെ.കെ ആലിക്കുട്ടി, എം. കുഞ്ഞാമുട്ടി, അഷറഫ് വേങ്ങാട്ട്, നിഹ്മത്തുള്ള കോട്ടക്കല്‍,
മുസ്തഫ എലത്തൂര്‍, എം.വീരാന്‍ കോയ, എന്‍.കെ ബിച്ചിക്കോയ, എ.അഹമ്മദ് കോയ, കണ്ണാടി മൊയ്തീന്,വി.പി ഇബ്രാഹിം, സഹീര്‍ നല്ലളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."