പന്നിയെ ഇഷ്ടമാണ്, പക്ഷേ അതുമായി മല്ലയുദ്ധം ചെയ്യാറില്ല, തരൂര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷുകാരല്ല, കെ. മുരളീധരന് ചളി വാരിയെറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: മോദി സ്തുതിയുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ പരിഹാസവുമായി തരൂര്‍ ഫേസ്ബുക്കില്‍. പന്നിയുമായി ഒരിക്കലും മല്ലയുദ്ധം ചെയ്യരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചതാണ്. നിങ്ങളുടെ ദേഹത്ത് ചെളിയാകും, പക്ഷേ പന്നിക്ക് അത് ഇഷ്ടമാണ്' -എന്ന ബര്‍ണാഡ് ഷായുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് തരൂര്‍ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ ഫേസ്ബുക്കില്‍ ഒളിയമ്പ് എറിഞ്ഞത്.
മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തരൂരിനെ വിമര്‍ശിച്ച് കെ. മുരളീധരന് എം.പി ഇന്ന് രാവിലെ രംഗത്ത് വന്നിരുന്നു. കേരളത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷുകാരല്ല മോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം. മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി തരൂരുനോട് വിശദീകരണം ചോദിച്ചിരുന്നു. പിന്നിട് പൊതുവികാരം തരൂരിനൊപ്പമായത് കൊണ്ട് പാര്‍ട്ടി നടപടിയെടുക്കാതെ തലയൂരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."