ജൂലൈ ഒന്നിന് യു.ഡി.എഫ് പ്രതിഷേധമാര്‍ച്ച്
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം ബാര്‍ക്കൊള്ളയാണെന്നും മദ്യം കഴിപ്പിച്ച് ഭരിക്കുന്ന സര്‍ക്കാരാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ആരോപണങ്ങള്‍. പുതിയ മദ്യനയം നടപ്പാക്കുന്ന ജൂലൈ ഒന്നിന് സെക്രട്ടേറിയറ്റിനു മുന്‍പിലും കലക്ടറേറ്റുകളുടെ മുമ്പിലേക്കും ബഹുജനമാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു.
മുന്‍ സര്‍ക്കാരിന്റെ മദ്യനയം മൂലം ലഹരിപദാര്‍ഥങ്ങളുടെ ഉപഭോഗം വര്‍ധിച്ചെന്നതാണ് പുതിയ നയത്തിന് കാരണമായി പറയുന്നത്. ഈ സാഹചര്യത്തിന് കാരണം സര്‍ക്കാര്‍ തന്നെയാണ്. പൊലിസിന്റെ നിഷ്‌ക്രിയത്വവും ക്ലീന്‍-സേഫ് കാംപസ് പോലുള്ള പദ്ധതികള്‍ നിര്‍ത്തലാക്കിയതും മയക്കുമരുന്ന് ഉപഭോഗം വര്‍ധിക്കാന്‍ കാരണമായി.
ടൂറിസം മേഖലയെ മുന്‍നയം തകര്‍ത്തെന്ന ആരോപണവും അവാസ്തവമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ജൂലൈ ഒന്നിന് സെക്രട്ടേറിയറ്റിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കാര്‍ഷിക മേഖല, അറവ് നിരോധനം എന്നീ വിഷയങ്ങളിലെ കേന്ദ്ര നിലപാടുകളില്‍ പ്രതിഷേധിച്ച് പ്രമേയങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.15ന് എല്ലാ നിയോജക മണ്ഡലങ്ങളിലും മദ്യനയം, അറവ് നിയന്ത്രണം എന്നിവയ്‌ക്കെതിരേ ബഹുജനകൂട്ടായ്മ നടത്തും. ഇതിനു മുന്നോടിയായി ഡി.സി.സികളില്‍ യോഗങ്ങള്‍ ചേരാനും തീരുമാനിച്ചതായി ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."