മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി: പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം: ഡി.ജി.പിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയതിനെതിരായ പ്രതിഷേധം ശക്തമാകുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ മുല്ലപ്പള്ളിക്കെതിരായ നീക്കത്തില്‍ പ്രതിഷേധിച്ചു. സമീപകാലത്ത് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ നടപടികള്‍ കണ്ട് സഹികെട്ടതുകൊണ്ടാകാം കെ.പി.സി.സി പ്രസിഡന്റ് അങ്ങനെയൊരു പരാമര്‍ശം നടത്തിയത്. അതിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റിനെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രിയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും എ.കെ ആന്റണി പറഞ്ഞു.
അഭിപ്രായപ്രകടനത്തിന്റെ പേരില്‍ മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡി.ജി.പിയും അനുമതി നല്‍കിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിമര്‍ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെക്കാളും തരംതാണ പ്രവര്‍ത്തനങ്ങളാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടത്തുന്നതെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു. മുല്ലപ്പള്ളിക്കെതിരായ നീക്കം സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഗൂഢാലോചനയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും നിയമ നടപടി സ്വീകരിക്കാനുമുള്ള ഏതൊരു നീക്കത്തെയും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."