മുന്‍ഗണനാപട്ടികയിലുള്ള 29,632 അനര്‍ഹരുടെ കാര്‍ഡുകള്‍ റദ്ദാക്കി
മലപ്പുറം: ജില്ലയില്‍ മുന്‍ഗണനാ പട്ടികയിലുള്ള അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇതുവരെ പൊതുവിതരണ വകുപ്പ് 29,632 റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി. ആദ്യഘട്ടത്തില്‍ 21,502 റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കണ്ടെത്തിയിരുന്നു.
പകരം പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹമായ കാര്‍ഡുകള്‍ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തി. രണ്ടാം ഘട്ടത്തില്‍ 8130 റേഷന്‍ കാര്‍ഡുകള്‍ കൂടി കണ്ടെത്തുകയും അവ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
അനര്‍ഹരായവരുടെ വീടുകളില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘം പരിശോധന നടത്തും. എന്‍.എഫ്.എസ്.എ നടപ്പിലാക്കിയത് മുതല്‍ ഇതുവരെ വാങ്ങിയിട്ടുള്ള റേഷന്‍ സാധനങ്ങളുടെ തുക ഉടമകളില്‍നിന്ന് ഈടാക്കും. അനര്‍ഹരായവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അറിയിക്കാമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."