ജി.ഡി.പി ഇടിഞ്ഞത് നിക്ഷേപ, ഉപഭോഗ ഡിമാന്റുകളുടെ തളര്‍ച്ച വ്യക്തമാക്കുന്നു, കടുത്ത നിരാശ അറിയിച്ച് വ്യവസായികളുടെ സമിതി ഫിക്കി
മുംബൈ: 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസ ജി.ഡി.പി അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് വ്യവസായികളുടെ സമിതിയായ ഫിക്കി (Ficci). ജി.ഡി.പി നിരക്ക് 5 ശതമാനമായി താഴ്ന്നതിനെ വ്യവസായ ലോകം ആശങ്കയോടെയാണ് കാണുന്നത്.
നിക്ഷേപത്തിലും ഉപഭോഗ ഡിമാന്റിലും ഗണ്യമായ ഇടിവ് സൂചിപ്പിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകളും വിശകലനങ്ങളുമെന്ന് ഫിക്കി ചൂണ്ടിക്കാട്ടി. പ്രതീക്ഷിത കണക്കിലും താഴെയാണ് പുതിയ ജി.ഡി.പി വളര്‍ച്ചാനിരക്ക്.
മന്ദഗതിയിലുള്ള ഈ പോക്ക് മാറ്റിയെടുക്കാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും സ്വീകരിക്കുന്ന നടപടികള്‍ തുടര്‍ന്നുള്ള ത്രൈമാസങ്ങളില്‍ ഉപകാരം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഫിക്കി പ്രസിഡന്റ് സന്ദീപ് സോമാനി പറഞ്ഞു.
ബാങ്ക് ഏകീകരണത്തിനായുള്ള മെഗാ പദ്ധതി, എഫ്.ഡി.ഐ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഉദാരവല്‍ക്കരണം, ഉത്തേജക പാക്കേജ് എന്നിവ സമഗ്രമാണെന്നും സമ്പദ്‌വ്യവസ്ഥയിലെ പ്രധാന പ്രശ്‌ന മേഖലകളെയാണ് അവ അഭിസംബോധന ചെയ്യുന്നതെന്നും സന്ദീപ് സോമാനി പറഞ്ഞു. മേഖല തിരിച്ചുള്ള കാര്യക്ഷമ ഇടപെടലുകളും നടപടികളും ചേര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും വ്യവസായവും ഇന്നത്തെ ദുര്‍ബല സാഹചര്യം തരണം ചെയ്യുംഫിക്കി പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."