എല്‍.ഡി.എഫ് നഗരസഭാ നേതൃത്വത്തിന്റെ അഴിമതി ഭരണത്തിനെതിരെ കായംകുളത്ത് ലീഗിന്റെ പ്രതിഷേധമാര്‍ച്ച്
കായംകുളം: എല്‍.ഡി.എഫ് നഗരസഭാ നേതൃത്വത്തിന്റെ അഴിമതി ഭരണത്തിനെതിരെ കായംകുളം ടൗണ്‍ മുസ്‌ലിം ലീഗ് വമ്പിച്ച പ്രതിപ്രതിഷേധ മാര്‍ച്ചും,ധര്‍ണയും നടന്നു. രാവിലെ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച ജാഥയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. നഗരം ചുറ്റി മുനിസിപ്പല്‍ ഓഫീസിന് സമീപം എത്തിയ ജാഥയെ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ചു ബഷീര്‍ കുട്ടി ഉദ്ഘാടനം ചെയ്തു.
നഗരസഭാ ബഡ്ജറ്റുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതും, 2006ലെ നഗരസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിച്ചതും, നിര്‍ധിഷ്ഠ മാസ്റ്റര്‍ പ്ലാനും ഉള്‍പ്പെട്ട 1,80 ഏക്കര്‍ സ്ഥലത്ത് തന്നെ ബസ് സ്റ്റാന്‍ഡ് സ്ഥാപിക്കുക എന്നതാണ് മുസ്‌ലിംം ലീഗിന്റെ ആവശ്യം, നൂറ് കണക്കിന് പ്രൈവറ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നതും, ആയിരകണക്കിന് യാത്രക്കാരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനും എല്ലാ വിധ അടിസ്ഥാന സൗകര്യത്തോടു കൂടിയ ബസ് സ്റ്റാന്‍ഡിന് കുറഞ്ഞത്, ഒന്നര ഏക്കര്‍ വസ്തുവെങ്കിലും വേണ്ടിയിരിക്കെ 30 സെന്റില്‍ ബസ് സ്റ്റാന്‍ഡ് സ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ വസ്തു ഉടമയുമായിട്ടുള്ള കോടികളുടെ അഴിമതി കരാറാണ് സി.പി.എം ഇപ്പോള്‍ നടത്തിയിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അനിവാര്യമാണ്. കെ.എം കലാം സാഹിബിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ലിങ്ക് റോഡും മറ്റു വ്യാപാര സമുച്ചയങ്ങളിലൂടെയും നഗരസഭക്ക് ലഭിക്കുന്ന വരുമാന സ്രോതസ്സുകള്‍ യു.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിട്ടുള്ളതാണ്. അതു പൊലെ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയും വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലെ വായ്പയിലൂടെയും, നിര്‍ദ്ധിഷ്ടസ്ഥലം അക്വയര്‍ ചെയ്തു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡും, വ്യാപാര സമുച്ചയങ്ങളും സ്ഥാപിച്ചു നഗരസഭക്ക് വരുമാനം കണ്ടെത്തുന്നതിന് പകരം 'എല്‍.ഡി.എഫ് ഭരണം വസ്തു ഉടമയും മായിട്ടുള്ള രഹസ്യ അഴിമതി അവസാനിപ്പിക്കുന്നത് വരെ മുസ് ലിം ലീഗ് സമരമുഖത്ത് ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി ബഷീര്‍ കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."