HOME
DETAILS

ജനത്തെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം

  
backup
August 02 2016 | 21:08 PM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%be


എരുമേലി: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം മണിക്കൂറുകളോളം ജനത്തെ ഭീതിയിലാഴ്ത്തി.
ഇഞ്ചക്കുഴി, കാരിശ്ശേരി മേഖലകളിലണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയത്. കര്‍ഷകരുടെ ക്യഷിയിടങ്ങളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കപ്പ, റബര്‍, വാഴത്തോപ്പുകള്‍ തുടങ്ങിയവയും നശിപ്പിച്ചു. മണിക്കൂറോളം ജനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആനക്കൂട്ടം നാട്ടുകാരുടെയും വനപാലകരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കാട്ടിലേക്ക് പിന്‍വാങ്ങുകയായിരുന്നു.
ആനക്കൂട്ടത്തെ കണ്ടതോടെ പരിഭ്രാന്തിയിലായ ജനങ്ങള്‍ ഒച്ചവച്ചും പാട്ടകൊട്ടിയും ഇവയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതോടെ ആദ്യം പിന്തിരിഞ്ഞ കാട്ടാനക്കൂട്ടം ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ജനവാസ മേഖലയില്‍ എത്തി.വനാതിര്‍ത്തിയിലെ ജനവാസ മേഖലകളില്‍ സ്ഥിരമായി എത്തുന്ന കാട്ടാനക്കൂട്ടം ജീവനും സ്വത്തിനും ഭീഷണിയായി മാറിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജവേലി സ്ഥാപിച്ചോ കിടങ്ങുകള്‍ നിര്‍മിച്ചോ കാട്ടാനകളുടെയും മറ്റ് വന്യ ജീവികളുടെയും നിരന്തരമായി ഉണ്ടാകുന്ന ശല്യത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായതോടെ അഞ്ചുപേരടങ്ങുന്ന എലിഫെന്റ് സ്‌ക്വാഡിനെ വനമേഖലയില്‍ വിന്യസിച്ചിട്ടുളളതായി വനം വകുപ്പ് അധിക്യതര്‍ അറിയിച്ചു.
15 കിലോമീറ്റര്‍ ചുറ്റളവില്‍ സൗരോര്‍ജ്ജവേലി സ്ഥാപിക്കുന്നത് സംബന്ധിച്ചു സര്‍ക്കാരിനെ അറിയിച്ചിട്ടുളളതായും സര്‍ക്കാരില്‍ നിന്നും ഫണ്ട് അനുവദിക്കുന്നതിന് അനുസരിച്ച് വേലി സ്ഥാപിക്കല്‍ ജോലി ആരംഭിക്കുമെന്നും അധിക്യതര്‍ വ്യക്തമാക്കി.  ഇഞ്ചക്കുഴി, കാരിശ്ശേരി മേഖലകളില്‍ കാട്ടാനയുടെ ശല്യം മൂലം ക്യഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വനാതിര്‍ത്തിയില്‍ വന്യ മ്യഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ സൗരോര്‍ജ്ജവേലി സ്ഥാപിക്കണമെന്നും കിസാന്‍സഭ മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് പി.ആര്‍ പ്രഭാകരന്‍, സെക്രട്ടറി ടി.എച്ച് ആസാദ്, കെ.ജെ ജോസഫ്, പഞ്ചായത്ത് മെംബര്‍മാരായ വി.പി സുഗതന്‍, ഇ.കെ സുബ്രഹ്മണ്യന്‍, കെ.സി സുരേഷ്, സി.പി.ഐ പാക്കാനം ബ്രാഞ്ച് സെക്രട്ടറി ടി.കെ ലെനിന്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  13 hours ago