HOME
DETAILS

തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക

  
backup
June 10 2017 | 00:06 AM

%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

 

ആഗോള തലത്തില്‍ തന്നെ മുസ്‌ലിം സമൂഹം വിയ പരീക്ഷണങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തും നാം കണ്ട് കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ തന്ത്രപരവും വിവേകപൂര്‍ണ്ണവുമായ ഒരു നിലപാട് സ്വീകരിക്കാന്‍ സമുദായത്തെ നിര്‍ബന്ധിക്കുന്നുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'നന്മയും തിന്മയും തുല്യമാകുകയില്ല. തിന്മയെ ഏറ്റവും വലിയ നന്മ കൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവര്‍ ആത്മ മിത്രത്തെ പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താന്‍ കഴിയില്ല. മഹാ ഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.' (വിശുദ്ധ ഖുര്‍ആന്‍: 41:3435)
പ്രവാചക ജീവിതത്തിന്റേയും അവിടുത്തെ സ്വഭാവ വൈശിഷ്ട്യത്തിന്റേയും ആകെത്തുകയാണ് ആ ഖുര്‍ആനിക സൂക്തങ്ങളില്‍ നിഴലിച്ച് കാണുന്നത്. പ്രബോധന കാലത്തിന്റെ ആരംഭം മുതല്‍ക്ക് തന്നെ ഉറ്റ ബന്ധുക്കളില്‍ നിന്ന് പോലും ഏല്‍പിക്കേണ്ടി വന്ന പീഡന പര്‍വ്വങ്ങള്‍ക്ക് നേരെ പ്രവാചകന്‍ സ്വീകരിച്ച സംയമനത്തിന്റേയും വിവേകപൂര്‍ണ്ണമായ നിലപാടിന്റേയും ഫലമാണ് ഇരുപത്തിമൂന്ന് സംവത്സരങ്ങളിലായി ഇസ്‌ലാം ആര്‍ജ്ജിച്ച വിപ്ലവം.
ഖുര്‍ആനിന്റെ മറ്റൊരു സൂക്തം കാണുക: 'അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് താങ്കള്‍ അവരോട് സൗമ്യനായത്. താങ്കള്‍ പുരുഷ പ്രകൃതനും കഠിന മനസ്‌കനുമായിരുന്നെങ്കില്‍ താങ്കളുടെ ചുറ്റും നിന്നും അവരൊക്കെയും പിരിഞ്ഞ് പോകുമായിരുന്നു. അതിനാല്‍ താങ്കള്‍ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുക.' (3:159) ദൈനം ദിന കാര്യങ്ങള്‍ തൊട്ട് രാഷ്ട്രാന്തരീയ പ്രശ്‌നങ്ങളില്‍ വരെ പ്രവാചകന്‍ സ്വീകരിച്ച നിലപാടുകള്‍ ചിലപ്പോഴൊക്കെ സ്വന്തം അനുയായികള്‍ക്ക് പോലും ഉള്‍ക്കൊളളാന്‍ പ്രയാസമായിരുന്നു. ഹുദൈബിയ്യയിലെ ചരിത്ര സന്ധിയില്‍ പ്രവാചകന്‍ ഒപ്പ് ചാര്‍ത്തുമ്പോള്‍ അവിടുത്തെ ഉറ്റ അനുയായിയായ ഉമര്‍ (റ) ചോദിക്കുന്നത് അങ്ങ് അല്ലാഹുവിന്റെ റസൂല്‍ തന്നെയല്ലേ എന്നാണ്. പ്രവാചകന്റെ മറുപടി ഇത്ര മാത്രമായിരുന്നു. അതെ, സത്യമായും ഞാന്‍ അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണ്.
പ്രഥമ ദൃഷ്ട്യാ മുസ്‌ലിം വിരുദ്ധവും ശത്രു പക്ഷത്തിന് അനുകൂലമായിരുന്നല്ലോ ഹുദൈബിയ്യാ കരാര്‍. ഈ വര്‍ഷം ഉംറ നിര്‍വ്വഹിക്കാതെ നിങ്ങള്‍ തിരിച്ച് പോകണമെന്നും മക്കയില്‍ നിന്നും മദീനയില്‍ ആരെങ്കിലും എത്തിപ്പെട്ടാല്‍ തിരിച്ചയക്കണമെന്നും അതേ സമയം മദീനയില്‍ നിന്നും മക്കയിലേക്ക് വരുന്നവരെ തിരിച്ചയക്കില്ല എന്നതടക്കമുളള തീര്‍ത്തും എകപക്ഷീയ കരാര്‍ അനുയായികളില്‍ മിക്കവര്‍ക്കും ഉള്‍ക്കൊളളാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഈ കരാര്‍ പിന്നീട് ഇസ്‌ലാമിക മുന്നേറ്റങ്ങളുടെ പൂര്‍ത്തീകരണമായ മക്കാ വിജയത്തിന് കാരണമായി എന്നത് ചരിത്രം.
ദ്വിഗ്‌വിജയിയായി മക്കയിലേക്ക് കടന്ന് വന്നപ്പോഴും അവിടുന്ന് പ്രഖ്യാപിച്ചു. നിങ്ങള്‍ക്ക് പോകാം നിങ്ങള്‍ സ്വത്ര്രന്താണ്. ഇന്നേ ദിവസം നിങ്ങളുടെ മേല്‍ യാതൊരു വിധ പ്രതികാര നടപടിയുമില്ല. ഭവന വേദനം, സ്ത്രീ പീഡനം തുടങ്ങി കീഴടക്കലുകളുടെ ചരിത്രത്തില്‍ എപ്പോഴും കേള്‍ക്കാറുളള അതിക്രൂരതയുടെ ലാഞ്ചന പോലും ഉണ്ടായില്ലെന്ന് മാത്രമല്ല അഭയം തേടിയെത്തിയവര്‍ക്ക് പൂര്‍ണ്ണമായ സുരക്ഷിതത്വം അവിടുന്ന് നല്‍കി. അത് കൊണ്ടാണല്ലോ മക്കാ വിജയത്തിന് സമാനമായ വിജയ നിമിഷം ലോക ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ലെന്ന് പ്രഗത്ഭരായ യൂറോപ്യന്‍ ചരിത്രകാരന്മാര്‍ പോലും എഴുതിയത്.
പ്രവാചകന്റെ പാഠശാലയില്‍ നിന്നും മതം പഠിച്ച ലക്ഷക്കണക്കിന് അനുചരരും പിന്നീട് ആ പാത പിന്തുടരുന്നതാണ് നാം കണ്ടത്. നീതിയുടെ സംസ്ഥാപനമായിരുന്നു യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിക ഖിലാഫത്ത്. ക്ഷിപ്ര കോപിയും ദുശാഠ്യക്കാരനുമായി അറിയപ്പെട്ടിരുന്ന ഉമര്‍ (റ) വാണ് പിന്നീട് നീതിയുക്തമായ ഭരണ നിര്‍വ്വഹണത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിന് സമ്മാനിച്ചത്. പിന്നീട് വന്ന ഒട്ടേറെ അമുസ്‌ലിം ഭരണാധികാരികളടക്കം ഉമറിന്റെ ഭരണത്തെ മാതൃകയാക്കാന്‍ ആഗ്രഹിച്ചു. മഹാനായ ഹസനുല്‍ ബസരി (റ) വിന്റെ അയല്‍വാസി തന്റെ വീട് വില്‍ക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അദ്ദേഹം വിലയായിട്ടത് തന്റെ വീടിനായിരുന്നില്ല മറിച്ച് തന്റെ അയല്‍വാസിയുടെ വ്യക്തിത്വത്തിനായിരുന്നു. ഹസനുല്‍ ബസരിയുടെ അയല്‍വാസിയാകാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്ര തരണമെന്നായിരുന്നു വീട് വാങ്ങാനെത്തിയവരോടായി അദ്ദേഹം പറഞ്ഞത്.
അല്ലാഹുവിലുളള അചഞ്ചലമായ വിശ്യാസമായിരുന്നു പ്രവാചകനേയും അനുയായികളേയും ഇത്തരത്തില്‍ മാതൃകാപര സമീപനം കൈക്കൊളളാന്‍ പ്രാപ്തമാക്കിയത്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'അല്ലാഹു നിങ്ങളെ തുണക്കുന്നുവെങ്കില്‍ നിങ്ങളെ തോല്‍പ്പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെകൂടാതെ ആരാണുളളത്. അതിനാല്‍ സത്യവിശ്വാസികള്‍ അവനില്‍ ഭാരമേല്‍പിക്കട്ടെ' (3:160)
അപ്പോള്‍ വിശ്വാസം ദൃഡമാക്കുക എന്നതാണ് പ്രധാനം ഖുര്‍ആന്‍ പറയുന്നു. 'നിങ്ങള്‍ ദുര്‍ബ്ബലരോ, ദുഖിതരോ, ആവരുത്. നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍' (3:139)
അത്യുന്നതമായ സ്വഭാവ ഗുണങ്ങള്‍ നേടിയെടുക്കുന്നതിനും യഥാര്‍ത്ഥ വിശ്വാസിയായിത്തീരാനുളള പരിശീലനക്കളരിയാകട്ടെ വിശുദ്ധ റമദാന്‍. ക്ഷമയും സഹനശീലവും ആര്‍ജ്ജിച്ചില്ലെങ്കില്‍ വ്രതാനിഷ്ഠാനം വ്യഥാ വ്യായാമമായിത്തീരും. അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീന്‍
(ലേഖകന്‍ എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ല വര്‍ക്കിങ്ങ് സെക്രട്ടറിയാണ്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago