സന്നിധാനത്ത് 24 മണിക്കൂറില്‍ കൂടുതല്‍ ആരും തങ്ങരുത്: പോലിസ്
തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ നിയന്ത്രണങ്ങളുമായി പോലിസ്. ഒരു ദിവസത്തിനപ്പുറം ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഒരു ദിവസത്തിനപ്പുറം മുറികളും നല്‍കില്ല. തുലാമാസ പൂജ സമയത്ത് അതിക്രമം നടത്തിയ മുഴുവന്‍ പ്രതികളെയും കണ്ടെത്താനായി എല്ലാ ജില്ലയിലും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചതായി പോലിസ് തീരുമാനിച്ചു.
തുലാമാസ സമയത്ത് യുവതികള്‍ ശബരിമല സന്ദര്‍ശനത്തിനെത്തിയപ്പോള്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ സന്നിധാനത്തടക്കം തമ്പടിച്ചാണ് പ്രതിഷേധം ശക്തമാക്കിയതെന്നാണ് വിലയിരുത്തല്‍. ഇത് ഒഴിവാക്കാനായാണ് 16 മുതല്‍ 24 മണിക്കൂറിനപ്പുറം സന്നിധാനത്ത് താമസിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം. വനങ്ങളില്‍ തങ്ങുന്നത് ഒഴിവാക്കാന്‍ കര്‍ശന നിരീക്ഷണം നടത്താനും പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ വനംവകുപ്പിനോട് അവശ്യപ്പെടുമെന്നും പോലിസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."