HOME
DETAILS

ജര്‍മനിയിലേക്ക് പുറപ്പെടാനൊരുങ്ങിയ കശ്മിരി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു

  
backup
September 01 2019 | 19:09 PM

kashmiri-media-persons-are-arrested-during-heads-to-germany

 

കശ്മിരിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് തന്നെ പോകാന്‍ അനുവദിക്കാത്തതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചെന്ന് ഗിലാനി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു
ന്യൂഡല്‍ഹി: കശ്മീരി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജൗഹര്‍ ഗിലാനിയെ ജര്‍മനിയിലേക്കുള്ള യാത്രയില്‍നിന്ന് തടഞ്ഞു. ശനിയാഴ്ച ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ തടഞ്ഞ ശേഷം ഇന്റലിജന്റ്‌സ് ബ്യൂറോ കസ്റ്റഡിയിലെടുത്തു. ജര്‍മനിയില്‍ പോകാനായി വിമാനത്താവളത്തിലെത്തിയ തന്നെ അധികൃതര്‍ തടയുകയായിരുന്നുവെന്ന് ഗിലാനി ആരോപിച്ചു.
ജര്‍മന്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ ഡച്ച് വെല്ലെ സംഘടിപ്പിക്കുന്ന ഇന്നലെ തുടങ്ങി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായാണ് ഗിലാനി ജര്‍മനിയിലേക്ക് തിരിച്ചത്. അദ്ദേഹം ഇതിനു മുന്‍പും ഡച്ച് വെല്ലെയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഡച്ച് വെല്ലെയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗിലാനി.
ചെക്ക് ഇന്‍ കഴിഞ്ഞ ശേഷം അഭിഷേക് എന്ന ഒരു ഉദ്യോഗസ്ഥന്‍ തന്നെ വിളിച്ച് യാത്ര റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗിലാനി പറയുന്നു. ചെക്ക് ഇന്‍ കഴിഞ്ഞ ശേഷം എന്നെ ഒരു റൂമിലേക്ക് കൊണ്ടുപോയി. ഗിലാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതായി ആ ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞു. എന്തുകൊണ്ട് തന്നെ തടയുന്നു എന്നതില്‍ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിശദീകരണങ്ങളൊന്നും എഴുതി നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് തന്നെ പോകാന്‍ അനുവദിക്കാത്തതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചെന്നും ഗിലാനി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇന്റലിജന്‍സ് ബ്യൂറോയുടെ അഭ്യര്‍ത്ഥന പ്രകാരം ഗിലാനിയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. സിവില്‍സര്‍വിസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമായ ഷാ ഫസലിനെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിന്ന് കഴിഞ്ഞയാഴ്ച അധികൃതര്‍ തടഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  7 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago